തച്ചമ്പാറ: ദേശീയ വിദ്യാഭ്യാസ നയം ദീര്‍ഘവീക്ഷണത്തോടെ രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ കേരളം അതിനെതിരായ നിലപാടാണ് സ്വീകരിക്കുന്ന തെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ള കുട്ടി പറഞ്ഞു.ദേശീയ അധ്യാപ ക പരിഷത്ത് പാലക്കാട് ജില്ലാ സമ്മേളനം തച്ചമ്പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.ആരോഗ്യമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന് ഗുണമേന്‍മയുള്ള വിദ്യാഭ്യാ സം എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പെരുകി വരുന്ന കടം പ്രശ്‌നമല്ലെന്ന സംസ്ഥാന ധനകാര്യമന്ത്രി ബാല ഗോപലന്റെ വാദം ധനതത്വശാസ്ത്രത്തിന്റെ ബാലപാഠമറിയാത്തതിനാലാണ്.പത്ത് ലക്ഷം കോടി വാര്‍ഷിക വരുമാനമുള്ള കേരളത്തിന് മൂന്നര ലക്ഷം കോടി കടം ഗൗര വമല്ലെന്നാണ് മന്ത്രിയുടെ വാദം.പിണറായി ഭരണം തുടര്‍ന്നാല്‍ കേരള സംസ്ഥാന ത ന്നെ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തുമെന്നും അദ്ദേഹം കുറ്റപ്പെടു ത്തി.
എന്‍ ടി യു ജില്ലാ പ്രസിഡണ്ട് പി.എ കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈ സ് പ്രസിഡണ്ട് കെ സ്മിത മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി എ.ജെ ശ്രീനി, എന്‍ ടി യു ജില്ല സെക്രട്ടറി ഗിരീഷ്‌ഗോപിനാഥ്,ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത്,പഞ്ചായത്ത് മെമ്പര്‍ വിജിത, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.ജയ രാജ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന പ്രതിഭാദരം ,യാത്രയയപ്പ് യോഗം പാലക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘാടനം ചെയ്തു.എ സുകുമാരന്‍ അധ്യക്ഷത വഹിച്ചു . ഗണേഷ് കുമാര്‍ , കെ വി രമ , ഡോ സംഗിത് രവീന്ദ്രന്‍ ,രാജീവ് കേരളശേരി തുടങ്ങിയവര്‍ സംസാരിച്ചു. എ.ടി ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടനാ സമ്മേളനം സംസ്ഥാന സെക്രട്ടറി എ.ജെ ശ്രീനി ഉദ്ഘാടനം ചെയ്തു.
.പി .എ കൃഷ്ണന്‍കുട്ടി പ്രസിഡണ്ടായും ഗിരിഷ് ഗോപിനാഥ് സെക്രട്ടറിയായും ജില്ലാ സമിതിയെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്മാര്‍ –
എ.ടി.ശ്രീനിവാസന്‍
വേണു ആലത്തൂര്‍
കെ.കെ.രാജേഷ്
കെ.വി.രമ
ജോയിന്റ് സെക്രട്ടറിമാര്‍ :-
രാജീവ് കേരളശ്ശേരി
എം.കെ.ഗണേഷ്
വിനോദ്.എം
വിജയന്‍.പി
ട്രഷറര്‍ : – വേണുഗോപാലന്‍.കെ.വി
ഹയര്‍ സെക്കണ്ടറി കണ്‍വീനര്‍ :- മനോജ്.പി
വനിത കണ്‍വീനര്‍: – തങ്കമണി ടീച്ചര്‍
വനിത ജോയന്റ് കണ്‍വീനര്‍ :- അനുപമ ടീച്ചര്‍