മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവധക്കേസി ല്‍ ഇന്നലെ രണ്ട് സാക്ഷികളെ കൂടി വിസ്തരിച്ചു. 40-ാം സാക്ഷി കുടും ബശ്രീ പ്രവര്‍ത്തകയായിരുന്ന ലക്ഷ്മി, 43-ാം സാക്ഷി മത്തച്ചന്‍ എന്നി വരെയാണ് വിസ്തരിച്ചത്. ഇരുവരും നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു. പ്രതികളില്‍ 13,14,16 എന്നീ മൂന്ന് പേരെ ലക്ഷ്മി തിരിച്ചറിഞ്ഞു. എന്നാല്‍ പ്രതിഭാഗം അഭിഭാഷകരുടെ ചില ചോദ്യങ്ങള്‍ക്ക് തിരിച്ചും മറിച്ചു മറുപടി നല്‍കി. 41-ാം സാക്ഷി സി ന്ധുഷ പരീക്ഷയുണ്ടെന്ന പേരിലും 42-ാം സാക്ഷി നവാസ് കുടുംബ ത്തില്‍ മരണം സംഭവിച്ചതിനാലും കോടതിയില്‍ ഹാജരായില്ല. ഇവ രുടെ വിസ്താരം പിന്നീട് നടക്കും. 44 മുതല്‍ 47 വരെ സാക്ഷികളായ കക്കുപ്പടി സ്വദേശി ഉമ്മര്‍, കല്‍ക്കണ്ടി സ്വദേശി മനോജ് എന്ന മനു, മുക്കാലി സ്വദേശി ലത്തീഫ്, പാക്കുളം സ്വദേശി അബ്ദുള്‍ റഹിമാന്‍ എന്നിവരെയും നേരത്തെ സാക്ഷി വിസ്താരം മാറ്റിവെച്ച മധുവിന്‍റെ സഹോദരി ഭര്‍ത്താവ് മുരുകന്‍, സഹോദരി ചന്ദ്രിക, അമ്മ മല്ലി എന്നീ 37 മുതല്‍ 39 വരെയുളള സാക്ഷികളെയും തിങ്കളാഴ്ച മണ്ണാര്‍ ക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതി വിസ്തരിക്കും. പ്രോസി ക്യൂഷന്‍ വാദങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടുളള പ്രതിഭാഗം അഭിഭാഷകരുടെ അനാവശ്യമായ ഇടപെടലുകളുണ്ടെന്ന് പറഞ്ഞ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വിചാരണ നടത്തുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും റെക്കോര്‍ഡ് ചെയ്യണമെന്ന് നല്‍കിയ ഹരജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും