മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് പതിനേഴര പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു.പാലാത്ത് സേവ്യറിന്റെ വീട്ടിലാണ് മോഷണം അരങ്ങേറിയത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്ന് കരുതു ന്നു.കഴിഞ്ഞ ശനിയാഴ്ച കൊഴിഞ്ഞാമ്പാറയിലുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു സേവ്യറും കുടുംബവും.ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണ വുമാണ് അപഹരിച്ചത്.രണ്ട് മുറികളിലുണ്ടായിരുന്ന സാധനങ്ങളെ ല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു.വീടിന്റെ പിറകുവശ ത്തെ വാതിലിലൂടെയാണ് മോഷ്ടാവ് പുറത്ത് കടന്നിരിക്കുന്നതെ ന്നാണ് നിഗമനം.സേവ്യറിന്റെ മകന്‍ സുബിന്‍ പരാതി നല്‍കിയ തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുക്കു കയും കഴിഞ്ഞ ദിവസം സ്ഥലതെത്തി പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ഡിവൈഎസ്പി വിഎ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും,വിരലടയാള വിദഗ്ദ്ധരും,ഡോഗ് സ്‌ക്വാഡും സേവ്യറിന്റെ വീട്ടിലെത്തി കൂടുതല്‍പരിശോധന നടത്തി. വീടി ന്റെ മുന്‍വശത്തെ വാതിലില്‍ നിന്നും മണം പിടിച്ച നായ പിന്‍വാ തിലിലൂടെ പുറത്തേക്ക് ഓടി രണ്ട് വീടുകള്‍ കടന്ന് കല്ല്യാണക്കാപ്പ് റോഡിലെത്തി നില്‍ക്കുകയാണുണ്ടായത്.സംഭവത്തില്‍ അന്വേഷ ണം ആരംഭിച്ചതായി ഡിവൈഎസ്പി അറിയിച്ചു.