വടക്കഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട നുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കുടുംബ ശ്രീയുടെ സഹകരണത്തോടെ സർക്കാർ ജില്ലയിൽ നടപ്പാക്കിയ വി കസന- ക്ഷേമ പ്രവർത്തനങ്ങൾ പ്രമേയമാക്കി രംഗശ്രീയുടെ നേതൃ ത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ജില്ലയിൽ തുടക്കമായി. വ ടക്കഞ്ചേരി മന്ത മൈതാനത്ത് നടന്ന പരിപാടി വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. രംഗ ശ്രീയുടെ 12 കലാകാരികള്‍ അണിനിരന്ന കലാജാഥയില്‍ നാടക വും നൃത്തവും അരങ്ങേറി. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന കലാജാഥ മെയ് 19 ന് ത്യത്താലയിൽ അവസാ നിക്കും. പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡി നേറ്റർ പി. സൈതലവി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ.സുമ, ജില്ലാ പ്രോഗ്രാം മാനേജർ നിഷിദ സൈബൂനി എന്നിവർ സംസാരിച്ചു.
കലാജാഥ പര്യടനം നടത്തുന്ന കേന്ദ്രങ്ങൾ
നാളെ (മെയ് 17 ) രാവിലെ 10 ന് പുതുനഗരം, 11.30 ന് ചിറ്റൂർ അണി ക്കോട്, ഉച്ചക്ക് 2.30 ന് കല്ലൂട്ടിയാൽ, വൈകിട്ട് 4.30 ന് പാലക്കാട് സ്റ്റേ ഡിയം/ സിവിൽ സ്റ്റേഷൻ, 5.30 ന് മലമ്പുഴ എന്നീ കേന്ദ്രങ്ങളിലും മെയ് 18 ന് രാവിലെ 10 ന് മുണ്ടൂർ, 11.30 ന് ചിറക്കൽപടി, ഉച്ചക്ക് 2.30 ന് മണ്ണാർക്കാട്, വൈകിട്ട് 4.30 ന് കരിമ്പുഴ, 5.30 ശ്രീകൃഷ്ണപുരം എന്നി വടങ്ങളിലും മെയ് 19 ന് രാവിലെ പത്തിന് തിരുവാഴിയോട്, 11. 30 ന് ചെർപ്പുളശ്ശേരി, ഉച്ചക്ക് 2. 30 ന് പട്ടാമ്പി, വൈകിട്ട് 4.30 ന് കൂറ്റനാട്, 5.30 തൃത്താല എന്നീ സ്ഥലങ്ങളിലും കലാജാഥ പര്യടനം നടത്തും.