കല്ലടിക്കോട് : ദേശീയപാതയിലെ അപകടചാല്‍ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണും കല്ലുമിട്ട് താത്കാലികമായി നികത്തിയതിന് പിന്നാലെ പാത യോരത്ത് നീളത്തില്‍ റിബ്ബണ്‍കെട്ടി അധികൃതര്‍ സുരക്ഷയൊരു ക്കി.പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തുപ്പനാട് പാലത്തി നടുത്ത് അപകടങ്ങള്‍ പതിവായ സ്ഥലത്താണ് റിബ്ബണ്‍ കെട്ടിയിരി ക്കുന്നത്.കഴിഞ്ഞ ദിവസമാണ് നാട്ടുകാര്‍ ചേര്‍ന്ന് ചാല്‍ താത്കാലി കമായി നികത്തി ചെടികളും മരക്കൊമ്പും നാട്ടി വാഹനങ്ങള്‍ ഇറ ങ്ങുന്നത് തടയുന്നതിനായി നടപടി സ്വീകരിച്ചത്.
വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പിടുന്നതിനായി കീറിയ ചാലി ലെ മണ്ണ് താഴ്ന്ന് ഈ ഭാഗത്ത് അപകടം പതിവായിരുന്നു.നിരവധി ചരക്കു ലോറികള്‍ ചാലില്‍ കുടുങ്ങിയിരുന്നു. രാത്രികാലങ്ങളിലാ ണ് അപകടങ്ങള്‍ സംഭവിച്ചിരുന്നത്.വീതി കുറഞ്ഞ റോഡില്‍ വാ ഹനങ്ങള്‍ക്ക് അരികൊരുക്കി നല്‍കുമ്പോളാണ് പലപ്പോഴും അപ കടങ്ങള്‍ ഉണ്ടാകുന്നതും.ഇതേ തുടര്‍ന്ന് കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.ജോസ് ജോസഫ് സ്ഥലം സന്ദര്‍ ശിച്ച് അപകടകെണിയ്ക്ക് ഉടന്‍ പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയതും ചാല്‍ നികത്തിയതും.ഇതോടെ അപകടങ്ങള്‍ കുറയുമെന്ന പ്രതീ ക്ഷയിലാണ് പ്രദേശത്തുകാര്‍.