അലനല്ലൂര്‍: അധ്യാപകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് ഉപജില്ല അധ്യാപക ഐക്യവേദി അലനല്ലൂരില്‍ പ്ര കടനവും പൊതുയോഗവും സംഘടിപ്പിച്ചു.
അലനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായ കെഎ മനാഫാണ് ആക്രമിക്കപ്പെട്ടത്.ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ചന്തപ്പടിയിലെ ബേക്കറിയില്‍ ജ്യൂസ് കുടിക്കാനായെത്തി യ മനാഫിനെ പിന്നിലൂടെയെത്തിയ യുവാവ് സോഡാ കുപ്പി കൊ ണ്ട് തലയ്ക്കടിക്കുകയായിരുന്നുവത്രേ.പരിക്കേറ്റ അധ്യാപകന്‍ വട്ട മ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവവു മായി ബന്ധപ്പെട്ട് നാട്ടുകല്‍ പൊലീസ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കൂമഞ്ചിറയിലെ മുതുകുറ്റി നിസാമിനെതിരെ കേസെടുത്തു. ഇന്ത്യ ന്‍ ശിക്ഷാ നിയമം വകുപ്പ് 308 പ്രകാരമാണ് കേസെടുത്തിരിക്കുന്ന ത്.
അധ്യാപകന് നേരെയുണ്ടായ വധശ്രമത്തില്‍ കുറ്റക്കാരനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട അധ്യാപക ഐക്യവേദി നടത്തിയ പ്രതി ഷേധ പരിപാടി അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാ പകന്‍ കെ എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം അസീസ് ഭീമനാട് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍, കെ. എസ്.ടി.എ ഉപജില്ലാ സെക്രട്ടറി മണികണ്ഠന്‍, കെഎസ്ടിഎ ജില്ലാ എ ക്‌സിക്യുട്ടവ് അംഗം മധു, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി ദ്ധീക്ക് പാറോക്കോട്, കെ.വേണുഗോപാല്‍, കെ.എ.ടി.എഫ് ഉപജില്ലാ ട്രഷറര്‍ പി.അബ്ദുല്‍ നാസര്‍, കെ.എച്ച്.എസ്.ടി.യു ജില്ലാ പ്രസിഡന്റ് അഷറഫ് പാലൂര്‍,പി.കെ അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു.