പട്ടാമ്പി: ഉക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ സന്ദര്‍ശനം നടത്തി.രക്ഷാദൗത്യ ത്തിന്റെ ഭാഗമായി എം.എല്‍.എയെ ബന്ധപ്പെട്ട പട്ടാമ്പി മണ്ഡലത്തി ലെ മുഹമ്മദ് മുസ്തഫ, ഇബ്രാഹിം അല്‍ത്താഫ്, വിജയ ശങ്കര്‍, അതി നാന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ വീടുകളിലാണ് എം.എല്‍.എ സന്ദര്‍ ശനം നടത്തിയത്.
വിദ്യാര്‍ത്ഥികളോട് സംസാരിച്ചപ്പോള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ബങ്കറുകളില്‍ ആണ് മിക്ക വിദ്യാര്‍ത്ഥികളും ഇപ്പോഴുള്ളതെന്നും പോളണ്ട് റുമാനിയ അതിര്‍ത്തികളിലൂടെ ഇവരെ കടത്തിവിടാത്ത ത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും എം.എല്‍.എയെ അ റിയിച്ചു. ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്ന വിഷയുമായി ബന്ധ പ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായും, നോര്‍ക്ക വൈസ് ചെയര്‍മാ ന്‍ ശ്രീരാമകൃഷ്ണനുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എം.എല്‍ എ പറഞ്ഞു. പഠനാവശ്യങ്ങള്‍ക്കായി ഉക്രെയിനില്‍ എത്തിച്ചേര്‍ന്ന ഇനിയും ബന്ധപ്പെടാത്ത നിരവധി കുട്ടികള്‍ മണ്ഡലത്തിലുണ്ടെന്നു എം.എല്‍.എ അറിയിച്ചു. രക്ഷിതാക്കളുടെ ആശങ്കകള്‍ അകറ്റുന്ന തിനായി എംബസിയും കേന്ദ്ര സര്‍ക്കാരും ഇനിയും കാര്യക്ഷമമായി ഇടപെടണമെന്ന് എം.എല്‍.എ പറഞ്ഞു.
യുദ്ധഭൂമിയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ കൊപ്പം തെക്കേപ്പാട്ട് സാന്ദ്രയെ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഹംഗറിയാ ല്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് സാന്ദ്ര ഡല്‍ഹിയിലെത്തി യത്. വാടനാംകുറിശ്ശി വല്ലപ്പുഴ ,എന്നീ പ്രദേശങ്ങളില്‍ ഓങ്ങലൂര്‍ വൈസ് പ്രസിഡന്റ് ടി. പി രജീഷ്, സ്റ്റാന്‍ഡിങ് ചെയര്‍ പേഴ്സണ്‍ പ്രിയ പ്രശാന്ത്, ടി. വി. ഗിരീഷ്, പി. പി വിജയന്‍, വല്ലപ്പുഴ പഞ്ചായത്ത് പ്ര സിഡന്റ് അബ്ദുള്‍ ലത്തീഫ്,അബ്ദുള്‍ നാസര്‍, സന്തോഷ് എന്നിവ രോടൊപ്പമാണ് എം.എല്‍.എ ഉക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ ത്ഥികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.