അലനല്ലൂര്‍: കാലങ്ങളായി എടത്തനാട്ടുകരയില്‍ തുടര്‍ന്നു കൊണ്ടി രിക്കുന്ന മോഷണ പരമ്പര അന്വേഷിക്കുന്നതില്‍ പൊലീസ് സമ്പൂര്‍ ണ്ണ പരാജയമാണെന്ന് എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംയുക്ത കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. എടത്തനാട്ടു കരയിലെ വിവിധ പ്രദേശങ്ങളിലായി 20 ല്‍ പരം മോഷണങ്ങള്‍ നടന്നിട്ടും പൊലീസ് കൈമലര്‍ത്തുന്നത് കേരള പൊലീസിന് തന്നെ അപമാനകരമാണെന്നും യോഗം വിലയിരുത്തി. വീട് പൂട്ടി മനസമാ ധാനത്തോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് ഉളവായിട്ടു ള്ളത്. ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള ചെറിയ ഇടവേളക ളില്‍ പോലും മോഷണം നടക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ യാണ് പ്രദേശങ്ങളിലുള്ളത്. മോഷണം നടന്ന എല്ലാ വീടുകളിലും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിട്ടു പോലും അന്വേഷണത്തിനാവശ്യമായ യാതൊന്നും കണ്ടെത്താനാ യിട്ടില്ല. മോഷണ സ്ഥലങ്ങളിലെത്തുന്ന നാട്ടുകല്‍ പൊലീസിന്റെ അന്വേഷണം പ്രഹസനം മാത്രമാണെന്നും യോഗം വിലയിരുത്തി. ലോക്കല്‍ പൊലീസ് ഇക്കാര്യത്തില്‍ പരാജയമായമാണെന്ന് പകല്‍ പോലെ വ്യക്തമായതോടെ പ്രത്യേക സംഘം കേസേറ്റെടുത്ത് അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, മേഖല ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, സെക്രട്ടറി ഉണ്ണീന്‍ വാപ്പു, മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ടില്‍, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, മഠത്തൊടി അലി, ഗഫൂര്‍ പാറോക്കോട്ട് എന്നിവര്‍ സംസാരിച്ചു.