കുമരംപുത്തൂര്‍: വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിമനോഹര കാഴ്ച കളൊരുക്കി കാത്തിരിക്കുന്ന കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കണമെന്ന് സിപിഎം കുമരംപുത്തൂര്‍ ലോ ക്കല്‍ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കുമരംപുത്തൂരി ല്‍ സഖാവ് കെജി സുമതി നഗറില്‍ (കുമരംപുത്തൂര്‍ സര്‍വ്വീസ് സഹ കരണ ബാങ്ക് ഓഡിറ്റോറിയം) നടന്ന സമ്മേളനം ജില്ലാ സെക്രട്ടേറി യറ്റ് അംഗം ടിഎന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. എന്‍ മണികണ്ഠ ന്, എന്‍ രാജീവ്, പി സ്മിത എന്നിവരായിരുന്നു പ്രസീഡീയം.കെ ശ്രീ രാജ് രക്തസാക്ഷി പ്രമേയവും എം ഷനൂബ് അനുശോചന പ്രമേയ വും സെക്രട്ടറി ജി സുരേഷ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവ തരിപ്പിച്ചു.ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്, എം ഉണ്ണീന്‍, കെ എന്‍ സുശീല, എം വിനോദ്കുമാര്‍, എം ജയകൃഷ്ണന്, എ കുമാരന് എന്നി വര് സംസാരിച്ചു. ജി സുരേഷ്കുമാര്‍ സെക്രട്ടറിയായി 14 അംഗ ലോ ക്കല്കമ്മിറ്റിയെ ഐക്യകണ്ഠേന സമ്മേളനം തെര ഞ്ഞെടു ത്തു.