പാലക്കാട്: മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായി സാക്ഷരത’, ഡി ജിറ്റല്‍ വിഭജനം കുറയ്ക്കുകയെന്ന ലോക സാക്ഷ രതാദിന സന്ദേ ശമുയര്‍ത്തി ജില്ലാ സാക്ഷരതാ മിഷനും, ശ്രീകൃഷ്ണ പുരം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല സാക്ഷരതാദിനം ഉദ്ഘാടനം ജില്ലാ പഞ്ചാ യത്ത് പ്രസിഡ ന്റ് കെ ബിനുമോള്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് സുനിതാ ജോസഫ് സാക്ഷരതാ പതാക ഉയര്‍ത്തി. ഡിജിറ്റല്‍ യുഗത്തില്‍ അറിവിന്റെ മേഖലയില്‍ ഉണ്ടായിട്ടുള്ള വിടവ് ഇല്ലാതാക്കുന്ന വിധത്തിലുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അറിയിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ എക്‌സിക്യൂട്ടീവ് അംഗം ടി. കെ. നാരായണദാസ് സാക്ഷരതാദിന സന്ദേശം നല്‍കി. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.
പരിപാടിയോടനു ബ ന്ധിച്ച് ബ്ലോക്കിലെ മുതിര്‍ന്ന പഠിതാവായ കെ അയ്യപ്പന്‍, മറ്റ് തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരെ വൈസ് പ്രസിഡന്റ് എം. സൈതാലി, വി.കെ രാധിക (വികസനകാര്യ ചെയര്‍പേഴസണ്‍) എന്നിവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കൂടാതെ അസി. കോര്‍ഡിനേറ്റര്‍ പി വി പാര്‍വതി, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനി ധികളായ ശ്രീകുമാരി, പ്രജീഷ്‌കുമാര്‍, നോഡല്‍ പ്രേരക്മാരായ എം.കെ ദേവി, എം രാമകൃഷ്ണന്‍, അസി. നോഡല്‍ പ്രേരക് കെ.എം ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍റെ നേതൃത്വ ത്തില്‍ ലോക സാക്ഷരതാ ദിനാചരണം നടത്തി. ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ.സി.കെ ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പഠിതാക്കളായ റാബിയഉമ്മ, വള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് മെ മ്പര്‍ വി പ്രീത ടീച്ചര്‍, പഴനി സ്വാമി, ജില്ലാ റിസോഴ്സ് പേഴ്സണ്‍ കേശവന്‍ മാസ്റ്റര്‍, കുഞ്ഞീതു മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് പ്രേരക്മാര്‍, പഠിതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പ്രേരക് സൗദ സ്വാഗതവും വിശ്വേശ്വരി ഭാസ്കര്‍ നന്ദിയും പറഞ്ഞു