അഗളി:അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വനംവകുപ്പിന്റെ നേ തൃത്വത്തില്‍ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം,ചിത്രകല എന്നി വയില്‍ പരിശീലനമൊരുക്കുന്ന ഗുലുമേ കളിമണ്‍ കളിയിടം ടെറാ കോട്ട ക്യാമ്പ് ശ്രദ്ധേയമാകുന്നു.
ഷോളയൂര്‍ വരകംപാടി ഊരില്‍ നടക്കുന്ന ക്യാമ്പില്‍ ഹൈസ്‌കൂള്‍ മുതല്‍ കോളേജ് തലം വരെയുള്ള നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാ ണ് പങ്കെടുക്കുന്നത്.കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ട്രസ് പാസേഴ്‌സാണ് ക്യാമ്പില്‍ പരിശീല നം നല്‍കി വരുന്നത്.
മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാരംഭിച്ച ക്യാമ്പ് നാളെ സമാപിക്കും.കോവിഡ് പ്രതിസന്ധി ക്കിടയിലും തൊഴില്‍ സാധ്യത ഉള്‍പ്പെടെ കണ്ടെത്തുക ലക്ഷ്യമി ട്ടാണ് പരിശീലനം നല്‍കുന്നതെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. വി.പി. ജയപ്രകാശ് പറഞ്ഞു.