മണ്ണാര്‍ക്കാട്: സഹകരണ മേഖല ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരും സഹകാരികളും ഒരുമിച്ച് അണിചേരണമെന്ന് മുന്‍ എംഎല്‍എയും സിഐടിയു ജില്ലാ പ്രസി ഡന്റുമായ പികെ ശശി പറഞ്ഞു.കേരള കോ ഓപ്പറേറ്റീവ് എംപ്ലോ യീസ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ത്തിന്റെ സാമ്പത്തിക സാമൂഹ്യ വികസനത്തില്‍ സഹകരണ മേ ഖല വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.
ഏരിയ പ്രസിഡന്റ് പി.കെ മോഹന്‍ ദാസ് അദ്ധ്യക്ഷനായി. കെ സി ഇ യു ജില്ലാ ജോയിന്റ് സെക്രട്ടറി, ആര്‍ സുരേന്ദ്രന്‍, സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി എം മനോമോഹനന്‍,സര്‍ക്കിള്‍ സഹ കരണ യൂണിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗുരുവായൂരപ്പന്‍, അജയ കുമാര്‍, ശ്രീനിവാസന്‍, വിഷ്ണു, പി ആര്‍ , ജോളി സബാസ്റ്റ്യന്‍, സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി .ശ്രീനിവാസന്‍ (സെക്രട്ടറി),പികെ മോഹന്‍ദാസ് (പ്രസിഡന്റ്),വിഷ്ണു.പിആര്‍ (ട്രഷറര്‍),ജോളി സെബാ സ്റ്റിയന്‍,സുധീഷ് കുമാര്‍ (ജോ.സെക്രട്ടറി),അഭിലാഷ്,സുരേഷ് ബാബു (വൈസ് പ്രസിഡന്റ്).