മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നട ക്കുന്ന പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16ന് തുടങ്ങും. പാല ക്കാട് ജില്ലയില്‍ ജിവിഎച്ച്എസ്എസ് വട്ടേനാട്,ജിഎച്ച്എസ്എസ് പട്ടാമ്പി,കെവിആര്‍എച്ച് എസ് ഷൊര്‍ണൂര്‍,ജിഎച്ച്എസ്എസ് ഒറ്റപ്പാ ലം,ജിജിഎച്ച്എസ്എസ് ആലത്തൂര്‍,ജിഎച്ച്എസ്എസ് കോട്ടായി, ജിഎച്ച്എസ്എസ് കൊടുവായൂര്‍,ജിബിഎച്ച്എസ്എസ് നെന്‍മാ റ,ജിഎംഎംജിഎച്ച്എസ് പാലക്കാട്,പിഎം ജിഎച്ച്എസ്എസ് പാല ക്കാട്,ജിഎച്ച്എസ്എസ് ബിഗ്ബസാര്‍ പാലക്കാട്,എച്ച് എസ് പറളി, എച്ച് എസ് മുണ്ടൂര്‍,എച്ച്എസ്എസ് ശ്രീകൃഷ്ണപുരം,ജിഎച്ച്എസ്എസ് ചെര്‍പ്പുളശ്ശേരി,ജിഎച്ച്എസ് പൊറ്റശ്ശേരി,ഡിഎച്ച്എസ് നെല്ലിപ്പുഴ, ജിഎച്ച്എസ് അഗളി എന്നിങ്ങനെ 19 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെയാണ് പരീക്ഷ നടക്കുക.ആഗസ്റ്റ് 16ന് മലയാളം,17ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, 18ന് ഇംഗ്ലീഷ്,24ന് ഹിന്ദി,25ന് ഊര്‍ജ്ജതന്ത്രം,26ന് ജീവശാസ്ത്രം,27ന് രസതന്ത്രം,31ന് ഗണിതം,സെപ്റ്റംബര്‍ ഒന്നിന് സോഷ്യല്‍ സയന്‍സ് പരീക്ഷകള്‍ നടക്കും.കഴിഞ്ഞ മെയ് 24മുതലാണ് പരീക്ഷ ആരംഭി ക്കാന്‍ നിശ്ചയിച്ചിരുന്നത്.കോവിഡ് സാഹചര്യത്തിലാണ് പരീക്ഷ ആഗസ്റ്റിലേക്ക് മാറ്റിയത്.