പാലക്കാട്: അട്ടപ്പാടിയില്‍ പുതിയ ഒരു ആംബുലന്‍സ് ഉടന്‍ ലഭ്യമാ ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആംബു ലന്‍സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അ ധിക ആംബുലന്‍സ് വേണമെന്നുള്ള അട്ടപ്പാടികാരുടെ ആവശ്യത്തി ന് ഇതോടെ പരിഹാരമാകും.പാലക്കാട് ഗവ. മെഡിക്കല്‍ കോളേജി ലെ ഡോക്ടര്‍മാരുടെ പ്രതിഫലം സംബന്ധിച്ച് പട്ടികജാതി, പട്ടികവ ര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുമായി പ്രത്യേക ചര്‍ച്ച നടത്തിയതായും ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി അവലോകന യോഗത്തില്‍ അറിയിച്ചു.
ആദിവാസി മേഖലയില്‍ വാക്‌സിനേഷന്‍ ദ്രുതഗതിയില്‍: ജില്ലാ കലക്ടര്‍
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. പറമ്പിക്കുളം മേഖലയില്‍ 98 ശതമാനത്തോള വും അട്ടപ്പാടിയില്‍ 90 ശതമാനത്തോളവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ മറ്റ് ഒറ്റപ്പെട്ട ഭാഗങ്ങളിലെ ആദിവാസി കോളനികളില്‍ വാക്‌സിനേഷന്‍ വിതരണത്തിനു പ്രത്യേക പരിഗ ണന നല്‍കും. കൂടാതെ, സംസ്ഥാന വ്യാപകമായ തീരുമാനത്തി ന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ സെക്ടറല്‍ മജിസ്‌ട്രേ റ്റ്മാരെയും മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
തിങ്കളാഴ്ചയോടെ ജില്ലയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്നതോടെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് വാക്‌സിനേഷന്‍ വ്യാപിപ്പിക്കാന്‍ കഴി യും. പ്രവാസികള്‍, ഇതര സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസത്തിനാ യി പോകുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന് കൂടുത ല്‍ സൗകര്യങ്ങള്‍ ഒരുക്കും. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാതിരുന്നിട്ടും ഡോമിസിലറി കെയര്‍ സെന്ററുകളിലേക്ക് പോ കാന്‍ വിമുഖത കാണിക്കുന്നത് ഒഴിവാക്കണം. മേല്‍ പറഞ്ഞ തും ടെസ്റ്റിനോടുള്ള വിമുഖതയും പോസിറ്റീവ് നിരക്ക് കൂടാന്‍ കാരണ മാകുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാണിച്ചു.