മണ്ണാര്‍ക്കാട്:പഞ്ചാബിലെ ജലന്ധറില്‍ നാളെ ദേശീയ ഗുസ്തി ചാമ്പ്യ ന്‍ഷിപ്പിന്റെ ഗോദയുണരുമ്പോള്‍ പ്രതീക്ഷയോടെ കേരളം. അറുപ ത്തഞ്ചാമത് ദേശീയ പുരുഷ ഗ്രീക്കോ-റോമന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പാ ണ് ജലന്ധറിലുള്ള ലാവ്ലി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഫെബ്രു വരി 20,21 തിയ്യതികളിലായി നടക്കുന്നത്. വീറും വാശിയും കരു ത്തും അടവുകളുമായി കളംപിടിക്കാന്‍ ഒമ്പതംഗ കേരളാ ടീമാണ് ഗോദയിലിറങ്ങുന്നത്.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാരാകുര്‍ശി അരപ്പാറ കാരാകു ര്‍ശി ഏറ്റുപുറത്ത് ഗോപി-ഉഷ ദമ്പതികളുടെ മകനായ എ. രാഹുല്‍ ദാസാണ് ടീമിനെ നയിക്കുന്നത്.അജ്മല്‍, കെ. വിഘ്നേഷ്, എ. അലാ വുദീന്‍, എം. അജിത്, മുഫീദ് റഹ്മാന്‍, അല്‍ഫാസ്, സുജിത് സുരേഷ്, ആനന്ദ് വി.എസ്. തമ്പി എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍. ടീമി ലെ അഞ്ചുപേര്‍ പാലക്കാട് ജില്ലയില്‍നിന്നുള്ളവരാണ്. മറ്റുള്ളവര്‍, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരും. കോച്ചുമാരായ വി.ആര്‍. ഗിരിധര്‍, എം.വി. ഷബീര്‍ എന്നിവരുടെ ശിക്ഷണത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ടീം ഇറ ങ്ങുന്നത്.

ഫെബ്രുവരി ആറിന് തിരുവനന്തപുരത്തുനടന്ന സെലക്ഷന്‍ ക്യാമ്പില്‍ നിന്നാണ് ജലന്ധറിലേക്കുള്ള ഒമ്പതംഗ ടീമിനെ തെര ഞ്ഞെടുത്തത്. ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനിറങ്ങുന്നവരെല്ലാം പരിചയസമ്പത്തുള്ളവരാണ്.ആറ് ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പു കളില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ക്യാപ്റ്റന്‍കൂടിയായ രാഹുല്‍ ദാസ്. മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍നിന്നും ബിരുദം കഴിഞ്ഞി റങ്ങിയ താരം 2019-20 വര്‍ഷത്തിലെ സൗത്ത് ഇന്ത്യന്‍ വെള്ളിമെഡ ല്‍ ജേതാവുമാണ്. കൂടാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നാലു തവണ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. ഇന്റര്‍യൂണിവേഴ്സിറ്റി തല ത്തിലും രണ്ടുതവണ പങ്കെടുത്തു. കൂടാതെ കഴിഞ്ഞ ഗുസ്തി ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനംനടത്തിയിട്ടുള്ള അജ്മല്‍, ആനന്ദ് വി.എസ്. തമ്പി എന്നിവരും കേരളത്തിന് പ്രതീക്ഷപകരുന്നു. 55 മുതല്‍ 130 കിലോ ഭാരം വിഭാഗത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്നാണ് ടീം ജലന്ധറിലെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!