മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന്, കുമരംപുത്തൂര്‍ പുല്ലൂന്നി പട്ടികവര്‍ ഗ്രാമങ്ങളി ല്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.വയറിളക്കം പിടി പെട്ടുള്ള തുടര്‍മരണങ്ങളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെ ഡിക്കല്‍ ഓഫീസര്‍ ഡോ.നെല്‍സന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗവും കുമ രംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗവുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരു ന്നത്. ദിവസവും ഗ്രാമങ്ങളിലെത്തി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മാര്‍, ആശാപ്രവര്‍ത്തകര്‍, എസ്.ടി. പ്രമോട്ടര്‍മാര്‍ ആളുകളുടെആരോഗ്യനില പരിശോ ധിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തു ന്നത്. രോഗബാധയുണ്ടെന്ന് സംശയം തോന്നുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുക യും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുകയും ചെയ്യുന്നുന്നുണ്ട്.
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം, വ്യക്തിശുചിത്വം പാലിക്കണം, ഉപയോഗി ക്കുന്ന വെള്ളവും ജലസ്രോതസുകളും ക്ലോറിനേഷന്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മുണ്ടക്കുന്നില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയ ച്ചിട്ടുണ്ട്. കൂടാതെ ഗ്രാമത്തില്‍ പൈപ്പിലൂടെയെത്തുന്ന കാഞ്ഞിരപ്പുഴ ജലസേചന പദ്ധ തിയിലെ വെള്ളവും പരിശോധനയ്ക്ക് അയക്കാനായി ശേഖരിച്ചിട്ടുണ്ട്. വീടുകളില്‍ തന്നെ വെള്ളം ക്ലോറിനേഷന്‍ ചെയ്യാനായി ക്ലോറിന്‍ ഗുളികകള്‍ വിതരണം ചെയ്യാനും തീരുമാനിച്ചു. ഇത് ഉടനെയെത്തിക്കും. പുല്ലൂന്നിയിലും സമാനമായ പ്രതിരോധ പ്രവര്‍ ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. അതേസമയം പകര്‍ച്ചവ്യാധിക്ക് സമാനമാ യ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ഗ്രാമവാസി കള്‍ക്ക് നിര്‍ദേശം നല്‍കി. മുണ്ടക്കുന്നിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി പൈപ്പിലൂടെയുള്ള ജലവിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസ ങ്ങളില്‍ തുടര്‍ച്ചയായി വെള്ളമെത്തിയിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പൊതു കിണര്‍ നിര്‍മിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചതായും പ്രവൃത്തികള്‍ ഉടന്‍ തുടങ്ങു മെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതീ രാമരാജന്‍ അറിയിച്ചു.