അലനല്ലൂര്‍: എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി 35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട്, സ്‌കൂളിന് പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് എന്നി വ അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍എ. ഉല്‍ഘാടനം ചെയ്തു.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.ഹംസ , ജില്ലാ പഞ്ചായത്ത് അംഗം എം. മെഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണി കണ്ഠന്‍ വടശ്ശേരി, പി. ഷാനവാസ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് ആരോ ഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല ഷാജ ഹാന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വി. അനിത, ഗ്രാമപഞ്ചായത്ത് അംഗം സജ്‌ന സത്താര്‍, പി.ടി.എ. പ്രസി ഡന്റ്ഇന്‍ ചാര്‍ജ് സക്കീര്‍ നാലുകണ്ടം, എസ്.എം.സി. ചെയര്‍മാന്‍ നാരായണന്‍കുട്ടി,എം.പി.ടി.എ. പ്രസിഡണ്ട് കെ.പി.ഷറീന മുജീബ്, യു.കെ. മോഹന്‍ദാസ്, ഹെഡ്മാസ്റ്റര്‍ എന്‍.അബ്ദുല്‍ നാസര്‍, സീനിയര്‍ അസിസ്റ്റന്റ് ശിവദാസന്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി. അബ്ദുനാസര്‍, കേരള ഇലക്ട്രിക് അലൈഡ് പ്രൊജക്ട് മാനേജര്‍ കെ.കെ.ഉണ്ണി കൃ ഷ്ണന്‍, സ്റ്റാഫ് സെക്രട്ടറിമാരായ ടി.കെ. മുഹമ്മദ് ഹനീഫ, ബി.ഹരി ദാസ്, അധ്യാപകരായ സി. ബഷീര്‍, പി.ദിലീപ് എന്നിവര്‍ സംസാ രിച്ചു.
സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ. പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും യു.എസ്.എസ്, എന്‍.എം.എം .എസ്. ജേതാക്കളെയും ചടങ്ങില്‍ ആദരിച്ചു.ഇലവന്‍സ് കളിക്ക് അനുയോജ്യമായ രീതിയില്‍ 100 മീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതി യിലുമാണ് മൈതാനം പച്ചപുല്ലു വെച്ചുപിടിപ്പിച്ച് ഒരുക്കിയിട്ടുള്ളത്. താരങ്ങള്‍ക്കായി ഡ്രസ്സിംഗ് റൂം, കമാനം, മൈതാനത്തിനു ചുറ്റും കമ്പിവേലി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.1956ല്‍ കുട്ടിരാമന്‍ നായര്‍ ഗ്രൗണ്ടിനാവശ്യമായ സ്ഥലം ദാനമായി നല്‍കുകയായിരുന്നു.