മണ്ണാര്‍ക്കാട് : മുണ്ടക്കുന്ന്, പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമങ്ങളിലുള്ള നാലുപേരെ കൂടി വയറിളക്ക രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഇതില്‍ 11 മാസം പ്രായമുള്ള കുട്ടിയുമുണ്ട്. കുമരംപുത്തൂര്‍ പുല്ലൂന്നിയിലെ മരിച്ച മാതന്റെ മകള്‍ മായ (22), ഇവരുടെ 11 മാസം പ്രായമുള്ള ആണ്‍കുട്ടി, മകന്റെ ഭാര്യ സുന്ദരി (26), കാഞ്ഞിര പ്പുഴ മുണ്ടക്കുന്ന് ഗ്രാമത്തിലെ തങ്കമണി (35) എന്നിവരെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങ ളിലായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുണ്ടക്കുന്ന് ഗ്രാമത്തിലെ വെള്ളച്ചി, രാജന്‍, പുല്ലൂന്നിയിലെ മാതന്റെ മക്കളായ സന്തോഷ്, മനോജ് എന്നിവരും ചികിത്സയി ലുണ്ട്. ഇതോടെ വയറിളക്കം പിടിപെട്ട് ഇരുഗ്രാമങ്ങളില്‍ നിന്നും ചികിത്സതേടിയ വ രുടെ എണ്ണം എട്ടായി. മാധവി (60), മാതി (56), മാതന്‍ (78) എന്നിവരാണ് വയറിളക്ക രോഗ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസങ്ങളില്‍ മരിച്ചത്. ഇതില്‍ മാതിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മാതനും രോഗംപിടിപെടുകയും കഴിഞ്ഞദിവസം മരണപ്പെടുക യുമായിരുന്നു. മരിച്ചവരുടേയും ചികിത്സയിലുള്ളവരുടെയും രക്തം ഉള്‍പ്പടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെയും ഫലം ലഭ്യമായിട്ടില്ല.