പാലക്കാട്: വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന കമ്മിറ്റി നവംബര്‍ ഏഴിന് വാളയാറില്‍ നിന്നും പാലക്കാട് ടൗണിലേക്ക് ലോങ് മാര്‍ച്ച് നടത്തും. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കുക, സര്‍ക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കുക, കേസന്വേഷണം അട്ടിമറിച്ചവര്‍ ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയി ച്ചാണ് ലോങ് മാര്‍ച്ച് നടത്തുന്നതെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു. ആലോചനായോഗം വി.കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അദ്ധ്യക്ഷതവഹിച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സി.വിഷ്ണു, ജില്ലാ ഭാരവാഹികളായ ഷാഫി കാരക്കാട്, അജാസ് കുഴല്‍മന്നം, ആഷിക്ക് ടി.കെ, വിഘ്‌നേഷ്, നിഖില്‍ കണ്ണാടി,ശ്യാം, സ്മിജ രാജന്‍, പി കെ അനസ്,അസീര്‍,ജസീല്‍, അനൂജ്, എന്നിവര്‍ സംസാരിച്ചു.