പാലക്കാട്:2020ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യ സ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഹിന്ദി യിലും ഇംഗ്ലീഷിലുമായി നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ല തല പ്രസംഗ മത്സരത്തില്‍ എം.മിഥുന (തത്ത മംഗലം) ഒന്നാം സ്ഥാനം നേടി. അമൃത ദാസ് (വല്ലങ്ങി) രണ്ടാംസ്ഥാനവും എസ്.എ. ഫാഹിം (കൊപ്പം) മൂന്നാം സ്ഥാനവും കരസ്തമാക്കി. വിജയികള്‍ ക്കുഉള ക്യാഷ് അവാര്‍ഡ് യഥാക്രമം 5000, 2000, 1000 രൂപയും സര്‍ട്ടിഫി ക്കറ്റും ശില്പവും നെഹ്രു ‘യുവകേന്ദ്ര ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ വിതരണം ചെയ്തു.ഡോ. ജയരാമന്‍, പി.ശിവദാസ്, പി.ഉണ്ണികൃഷ്ണ മേനോന്‍ ,കെ.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിനീത എ കെ സ്വാഗതവും ഇ. മീര നന്ദിയും പറഞ്ഞു.നവംബര്‍ ആദ്യവാരം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ എം മിഥുന ജില്ലയെ പ്രതിനിധികരിക്കും.