കോട്ടോപ്പാടം:തിരുവിഴാംകുന്ന് മുളക് വള്ളത്തിറങ്ങിയ കാട്ടാന ക്കൂട്ടത്തെ വനംവകുപ്പ് കാട് കയറ്റി.ഇന്നലെ രാവിലെയോടെയാണ് മുളക് വള്ളത്ത് ജനവാസകേന്ദ്രത്തിന് നൂറ് മീറ്റര്‍ അകലെ വന ത്തോട് ചേര്‍ന്ന് കുട്ടിയാനയുള്‍പ്പെടെ മൂന്ന് കാട്ടാനകളെത്തിയത് .വിവരമറിഞ്ഞ് ജനം തടിച്ച് കൂടിയിരുന്നു.പ്രദേശത്ത് ആനയിറ ങ്ങിയ വിവരമറിഞ്ഞയുടന്‍ തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ്് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രജീഷിന്റെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമും സ്ഥലത്തെ ത്തി.ആനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമം തുടങ്ങി.പടക്കം പൊട്ടിച്ചും മറ്റുമാണ് കാട്ടാനക്കൂട്ടത്തെ തുരത്തി വൈകീട്ട് ആറ് മണിയോടെ കാട്ടിലേക്ക് കയറ്റി വിട്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!