ന്യൂഡെല്‍ഹി :കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നേതൃ ത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നല്‍കുന്ന അംഗീകാരമുദ്രയായ ”പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാരങ്ങള്‍ ‘ കേരളത്തില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഏറ്റുവാങ്ങി. പാലക്കാട്ട് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനാണ് പുരസ്‌കാരം.2017-18 വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഒക്ടോബര്‍ 23ന് നടന്ന അവാര്‍ഡ് വിതരണ ചടങ്ങ് ന്യൂഡെല്‍ഹി യില്‍ പുസയിലുള്ള നാഷണല്‍ അഗ്രികള്‍ച്ചര്‍ സയന്‍സ് കോപ്‌ളക്‌സിനു കീഴിലുള്ള സി.സുബ്രഹ്മണ്യന്‍ സ്മാരക ഹാളില്‍ കേന്ദ്ര പഞ്ചായത്തീരാജ്- ഗ്രാമവികസന-കൃഷി-കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, പുരസ്‌ക്കാരം ഏറ്റുവാങ്ങി. അവാര്‍ഡ് ഫലകവും സാക്ഷ്യപത്രവും 25 ലക്ഷവും പുരസ്‌ക്കാരത്തിന്റെ ഭാഗമായി ലഭിച്ചു.പരിപാടിയില്‍ കര്‍ണ്ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി ഈശ്വര്‍ അപ്പ, ആസ്സാം പഞ്ചായത്ത് വകുപ്പ് മന്ത്രി നവകുമാര്‍ ഡോല, ഛത്തീസ്ഗഡ് ഗ്രാമവികസന വകുപ്പ് മന്ത്രി ടി.ആര്‍.സിങ്ങ് ദേവ്, തമിഴ്‌നാട് പഞ്ചായത്ത് നഗരപാലിക വകുപ്പ് മന്ത്രി എസ്.പി.വേലുമണി, കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി അമര്‍ജിത്ത് സിങ്ങ് സിന്‍ഹ, അഡീഷണല്‍ സെക്രട്ടറി സജ്ഞയ് സിങ്ങ്, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.സജീവ് കുമാര്‍ പട് ജോഷി എന്നിവര്‍ സംസാരിച്ചു.