മണ്ണാര്‍ക്കാട്:കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി യില്‍ യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ചോല മണ്ണമ്പറ്റ വീട്ടില്‍ ഷിബിന്‍കുമാര്‍ (22) ആണ് അറസ്റ്റി ലായത്.ഇന്നലെ വൈകീട്ട് ആറ് മണിയോടെ പള്ളിക്കുറുപ്പ് ജംഗ്ഷനില്‍ വെച്ചായി രുന്നു സംഭവം. കോങ്ങാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായി രുന്ന കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് വന്ന ഷിബിന്‍ ബൈ ക്ക് വിലങ്ങനെയിട്ട് നിര്‍ത്തി ഡ്രൈവറായ തെന്നാരി പയ്യുണ്ട വീട്ടി ല്‍ രാമന്‍കുട്ടിയെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു വെന്നാണ് പരാതി. സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടു ത്തുകയുമായിരുന്നു.എസ്‌ഐ ജിപി അരുണ്‍കുമാര്‍,എസ്‌ഐ യൂസഫ്,സീനിയര്‍ സിപിഒമാരായ ദേവസ്യ,ഷിബു സിപിഒമാരായ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. ഷിബിനെ തിരെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍,ദേഹോപദ്രവം ഏല്‍പ്പി ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!