ലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരെക്കുറിച്ച്‌ ബാലചന്ദ്ര മേനോന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ച വാചകങ്ങള്‍ വൈറലാകുന്നു. സിനിമാ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കാനുള്ള നാഷണല്‍ ജൂറിയിലെ അംഗമായിരിക്കെ മഞ്ജു വാര്യര്‍ക്ക് അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കാനിടയായ സന്ദര്‍ഭം പങ്കുവച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍.

‘ ഇല്ല; അതിനി നടക്കില്ല. ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ്. പിന്നെ അഭിനയമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ആ കുട്ടിയുടെ കഴിവില്‍ നിങ്ങള്‍ക്കു തൃപ്തിയുണ്ടെങ്കിലതിനുള്ള അംഗീകാരം എന്താണേലും ഇക്കുറി കൊടുക്കേണം. അത് കമ്മറ്റിയുടെ തീരുമാനമായി കരുതിയാല്‍ പോരെ ? എന്റെ ശ്രമം പാഴായില്ല . ആ വര്‍ഷത്തെ അവാര്‍ഡ് പരിഗണനയില്‍ ജൂറി മെംബേഴ്‌സിന്റെ നല്ല മനസ്സുകൊണ്ടും ‘മൊഞ്ചുള്ള മഞ്ചുവിന്റെ’ അസൂയാവഹമായ കഴിവ് കൊണ്ടും ജൂറിയുടെ പ്രത്യേക പരാമര്‍ശം മഞ്ജുവിന് കിട്ടിയപ്പോള്‍ എന്തോ ഒരു നല്ല കര്‍മ്മത്തിനു കൂട്ടു നിന്ന സുഖം എന്റെ മനസ്സിനും!’ എന്നാണ് ബാലചന്ദ്ര മേനോന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!