രാജ്യാന്തര മേളയിൽ നാടൻ പാട്ടിന്റെ ആരവവമൊരുക്കാൻ ശനിയാഴ്ച സോൾ ഓഫ് ഫോക്ക് അരങ്ങേറും. കോവിഡ് കാലത്തു നവമാധ്യമങ്ങളിലൂടെ ജനപ്രീതി നേടിയ ബാൻഡിന്റെ രാജ്യാന്തര മേളയിലെ ആദ്യ മ്യൂസിക്കൽ സന്ധ്യയാണ് ശനിയാഴ്ച നട ക്കുന്നത് . പ്രിഥ്വിരാജ് ചിത്രം കടുവയിലെ ഒരൊറ്റ ഗാനത്തിലൂടെ പ്രശസ്തനായ അതുൽ നറുകരയും സംഘവുമാണ് ബാൻഡ് അംഗങ്ങൾ.ശനിയാഴ്ച രാത്രി 8.30 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന സംഗീതവിരുന്നിൽ തെയ്യം കലാകാരന്മാരും ഗാനങ്ങൾക്കൊപ്പം ചുവടുവയ്ക്കും.