നിശാഗന്ധിയിൽ നാളെ ഓപ്പൺ പ്രദർശനത്തിനെത്തുന്നത് മൂന്ന് ചിത്രങ്ങൾ. സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്, 1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്‌പാനിഷ് ത്രില്ലർ ചിത്രം പ്രിസൺ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ ഉടമയെ അന്വേഷിച്ചുള്ള ട്രെയിൻ ഡ്രൈവറുടെ യാത്ര പ്രമേയമാക്കിയ ഡച്ച് ട്രാജിക് കോമഡി ചിത്രം ദി ബ്രാ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.
വൈകിട്ട് 6 ന് പ്രിസൺ 77 ന്റെ ആദ്യ പ്രദർശനം നടക്കും. 8:30 ന് ദി ബ്രാ, 10:15 ന് ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് എന്നിവയും പ്രദർശിപ്പിക്കും. 2500 പ്രതിനിധികൾക്ക് ഒരേസമയം ചിത്രങ്ങൾ കാണാനാകുന്ന ഓപ്പൺ തിയേറ്ററി ൽ അത്യാധുനിക പ്രൊജക്ടർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.