അഗളി:ഗൂളിക്കടവ് മലവാരത്ത് ചന്ദനമരങ്ങള്‍ മോഷ്ടിക്കാനെത്തി പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന തമിഴ്‌നാട്ടുകാരായ ചന്ദന ക്കള്ളന്‍മാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ് നീക്കം. തിരുവണ്ണാമല സ്വദേശികളായ മുരളി (27),ഗോവിന്ദച്ചാമി (42) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് വനംവകുപ്പ് തീരുമാനി ച്ചിരിക്കുന്നത്.അഗളി റെയ്ഞ്ചില്‍ സമീപ കാലത്ത് നടന്ന ചന്ദനമര മോഷണ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. പ്രതികളിലൊരാളായ മുരളി മുമ്പ് അട്ടപ്പാടിയില്‍ നിന്ന് ചന്ദനമരം മോഷ്ടിച്ച കേസിലെ പ്രതിയാണ്.കഴിഞ്ഞ മാസങ്ങളില്‍ നടന്ന ചന്ദന മോഷണങ്ങളില്‍ ഇരുവര്‍ക്കും പങ്കുള്ളതായും വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതികള്‍ക്ക് തിരുട്ട് ഗ്രാമവുമായി ബന്ധമുണ്ടെ ന്നും ഇരുവരും ചന്ദനകൊള്ള സംഘത്തിലെ കണ്ണികള്‍ മാത്രമാണെ ന്നുമാണ് വനംവകുപ്പ് പറയുന്നത്. ഇവര്‍ക്ക് പിന്നിലുള്ള വമ്പന്‍മാരെ കണ്ടെത്താനും വനംവകുപ്പ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുരളിയും ഗോവിന്ദച്ചാമിയും വനംവകുപ്പിന്റെ പിടി യിലായത്. കാട്ടിലൊളിച്ച മോഷ്ടാക്കളെ കാട് വളഞ്ഞ് മണിക്കൂറു കള്‍ കാത്തിരുന്നാണ് വനപാലകര്‍ പിടികൂടിയത്. ഗൂളിക്കടവ് മലവാരത്ത് ചന്ദനമരം മുറിച്ച് നടക്കുന്നതറിഞ്ഞ് വനം ജീവന ക്കാരെ ത്തിയപ്പോള്‍ ഗോവിന്ദച്ചാമി വനത്തിലേക്ക് രക്ഷപ്പെടുക യായിരുന്നു. പിടിയിലായ മുരളിയേയും കൂട്ടി സ്റ്റേഷനിലേക്ക് മടങ്ങിയെങ്കിലും വനത്തില്‍ നിന്നും പുറത്തേക്കുള്ള വഴികളില്‍ രഹസ്യമായി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാര്‍ പോയെന്ന വിശ്വാസത്തില്‍ മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെത്തിയപ്പോഴാണ് മുരളി പിടിയിലായത്.