ന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്.
അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനുപുറമെ മറ്റ് പല രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകുന്നു.
ശരീരത്തില്‍ എത്തപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് അമിതഭാരത്തിന് ഒരു പ്രധാന കാരണം. അമിത വണ്ണത്തെ കുറയ്ക്കാന്‍ പല വഴികളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ അമിത വണ്ണത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍.
ആപ്പിളില്‍ ധാരാളമായി നോണ്‍ ഡൈജസ്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരത്തെ കുറയ്ക്കാനും ഈ ബാക്ടീരിയകള്‍ സഹായിക്കുന്നു.
ധാരാളം നാരുകളും പോളിഫിനോളുകളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാനും സഹായിക്കുന്നു.