മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശു പത്രി കെട്ടിടത്തില്‍ പടികള്‍ക്കു പകരം റാമ്പ് സംവിധാനം ഒരുക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ആര്‍. സെബാസ്റ്റ്യന്‍ ആ രോഗ്യമന്ത്രി വീണാ ജോര്‍ജിന് നിവേദനം നല്‍കി. നിലവില്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലും കിടത്തി ചികിത്സ നല്‍കി വരുന്നുണ്ട്. ഇവിടേക്ക് പടികളിലൂടെ രോഗി കളെ താങ്ങിയെടുത്താണ് കൂട്ടിരിപ്പുകാര്‍ എത്തിക്കുന്നത്. റാമ്പ് നിര്‍മിച്ചാല്‍ പടികള്‍ കയറാതെ രോഗികളെ എത്തിക്കാനും സഹായകരമാകും. മണ്ണാര്‍ക്കാട് താലൂക്കിന് പുറമെ അട്ടപ്പാടിയിലുള്ളവരും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയാ ണ് പുഞ്ചക്കോടിലേത്. റാമ്പ് നിര്‍മിക്കുന്നതിനു പുറമെ, രോഗികള്‍ക്ക് ചൂടുവെള്ളം ലഭിക്കാന്‍ വാട്ടര്‍ഹീറ്റ് സംവിധാനവും മാലിന്യങ്ങള്‍ കത്തിച്ചുകളഞ്ഞ് സംസ്‌കരിക്കാ നുള്ള ഇന്‍സിനേറ്ററും ഒരുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.