കോട്ടോപ്പാടം : മരച്ചീനി, വാഴ, ചേന, ചേമ്പ്, പച്ചക്കറി ഉള്‍പ്പടെയുള്ളവയ്ക്ക് താങ്ങുവില നല്‍കണമെന്ന് വി.എഫ്.പി.സി.കെ. കോട്ടോപ്പാടം സ്വാശ്രയ കര്‍ഷക സമിതി വാര്‍ഷി ക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ. രാമന്‍കുട്ടി അധ്യക്ഷനായി. 203-24 വര്‍ഷത്തെ മികച്ച കര്‍ഷക ഗ്രൂപ്പുകളേയും മികച്ച കര്‍ഷകരേയും അനുമോദിച്ചു. എസ്.കെ.എസ്. സെക്രട്ടറി കെ.ഷാജിമോന്‍ റിപ്പോര്‍ട്ടും ഇ.സനിജ വിപിന്‍ കണക്കും അവതരിപ്പിച്ചു. വി.എഫ്.പി.സി.കെ. ജില്ലാ ഡെപ്യുട്ടി മാനേജര്‍ പി.അബ്ദുള്‍ ബാരി ഭാവി പ്രവര്‍ത്തനങ്ങള്‍, കര്‍ഷക ഇന്‍ഷൂറന്‍സ് പദ്ധതികളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കെ.അബ്ദുള്‍ മജീദ്, കെ.ഭാസ്‌കരന്‍, പി.സെയ്തലവി എന്നിവര്‍ സംസാരിച്ചു.