തെങ്കര: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. എസ്. എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്,പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും സംസ്ഥാന തല വിജയികളേയും എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി അധ്യക്ഷനായി. പ്രധാന അധ്യാപിക പി.കെ.നിര്‍മല റി പ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാരന്‍, പി.ടി.എ. പ്രസി ഡന്റ് മുഹമ്മദ് ഉനൈസ്, വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു, എസ്.എം.സി. ചെയര്‍മാന്‍ കെ.ശിവദാസന്‍, സീനിയര്‍ അസിസ്റ്റന്റ് ഐ.സബീന, പി.ശാന്ത, കെ.ബഷീര്‍, വിജയശ്രീ കോര്‍ഡിനേറ്റര്‍ നസ്‌റി, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.സി. സുരേഷ്, സ്റ്റാഫ് സെക്രട്ടറി വി.കെ.കുഞ്ഞുമോന്‍, വി.പി.പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!