കോട്ടോപ്പാടം: വാദ്യവിശേഷങ്ങളും വര്‍ണ്ണകാഴ്ചകളുമൊരുക്കി തിരുവിഴാംകുന്ന് നാലു ശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. ദേശവേലക ളുടെ സംഗമം പൂരപ്രേമികളുടെ മനം നിറച്ചു.രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ കളുണ്ടായി.8.30ന് താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം ഉത്സവലഹരിയിലേക്കു ണര്‍ന്നു.നിറപറയെടുപ്പ് ഭക്തിസാന്ദ്രമായി.ഉച്ചയ്ക്ക് ആറാട്ടും അരിയേറും നടന്നു.
ഉച്ചതിരിഞ്ഞ് മൂന്നിന് തകില്‍ നാദസ്വരം,പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ആറാട്ട് പുറപ്പാട് നടന്നു.വിവിധ ദേശങ്ങളില്‍ നിന്നും വേലകളും പുറപ്പെട്ടു.ഗ്രാമവീഥി കളെ നിറച്ചാര്‍ത്തണിയിച്ച തെക്കന്‍,വടക്കന്‍,പടിഞ്ഞാറന്‍, കച്ചേരിപ്പറമ്പ് ദേശങ്ങളുടെ വേലവരവ് കാഴ്ചക്കാരില്‍ ആനന്ദം ചൊരിഞ്ഞു.ഗജവീരന്‍മാരും വാദ്യഘോഷങ്ങളും, നാടന്‍കലാരൂപങ്ങളും വേലകള്‍ക്ക് മിഴിവേകി.ഗ്രാമവഴികള്‍ പിന്നിട്ട് വേലകള്‍ തൃപു രാന്തക ക്ഷേത്ര സന്നിധിയില്‍ സംഗമിച്ചു.പല്ലശ്ശന നന്ദകുമാറിന്റെ പ്രാമാണ്യത്തില്‍ പുരുഷാരത്തെ ആവേശത്തിലാറാടിച്ച പഞ്ചവാദ്യവും അരങ്ങേറി.
മേളം ദീപാരാധന,സേവ,അത്താഴ പൂജ,നാടന്‍പാട്ട്,ഡബിള്‍ തായമ്പക എന്നിവയുമു ണ്ടായി.രാത്രി 12.30ന് കേളി ,പറ്റ് പുലര്‍ച്ചെ രണ്ടിന് താലപ്പൊലി പുറപ്പാട് അരിയേറ് എന്നിവ നടന്നു.തുടര്‍ന്ന് പഞ്ചവാദ്യം,ഇടയ്ക്ക പ്രദക്ഷിണം,മേളം എന്നിവയുമു ണ്ടായി.ശനിയാഴ്ച ഉപദേവതാ ക്ഷേത്രമായ അയ്യപ്പക്ഷേത്രത്തില്‍ താലപ്പൊലിയും നടക്കും.