അഗളി: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി നീര്‍ച്ചാലില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 1.400 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. കോട്ടത്തറ യുപി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും പുളിയപ്പതിക്ക് പോ കുന്ന റോഡില്‍ ചെമ്മന്‍പടി കലുങ്കിന് താഴെയുള്ള നീര്‍ച്ചാലില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.ഇന്നലെ ഈ നീര്‍ച്ചാലിന്റെ മ റ്റൊരു ഭാഗത്ത് നടത്തിയ പരിശോധനയില്‍ 110 കുപ്പി തമിഴ്‌നാട് മദ്യം കണ്ടെടുത്തിരുന്നു.
കോട്ടത്തറയിലും പരിസരപ്രദേശങ്ങളിലും ചെറുപൊതികളാക്കി വില്‍പ്പന നടത്തുന്നതിനായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നാണ് എക്‌സൈസ് കരുതുന്നത്.രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തി ല്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ അഗളി റേഞ്ച് അസി.എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ ആര്‍.രഞ്ജി ത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോ ധന.പ്രിവന്റീവ് ഓഫീ സര്‍ വി.ബാബു,സിവില്‍ എക്‌സൈസ് ഓഫീ സര്‍മാരായ കെ.രങ്കന്‍, ആര്‍ പ്രദീപ്,ഇ.പ്രമോദ്,വുമണ്‍ സിവില്‍ എക് സൈസ് ഓഫീസര്‍ ഉമാ രാജേശ്വരി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. സംഭ വത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണ മാരംഭിച്ചതായി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.