മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലാ യ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ വിജ്ഞാനോത്സവത്തോടെ തുടക്കം കുറിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും, താല്‍പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് ഓണേഴ്‌സ് ബിരു ദം നേടാനും, റിസര്‍ച്ച് താല്‍പര്യം ഉള്ളവര്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാ നും കഴിയുന്ന തരത്തിലുള്ളതാണ് ബിരുദ പ്രോഗ്രാമിന്റെ ഘടന. വിദേശ രാജ്യങ്ങളി ലേതുപോലെ പൂര്‍ണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാര്‍ഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ചു സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനും പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ക്ക് സഹായകരമാവും വിധം വിഷയ കോമ്പിനേഷന്‍ തിരഞ്ഞെടുത്തു സ്വന്തം ബിരുദഘടന രൂപകല്‍പന ചെയ്യാനും കഴിയുന്ന തരത്തിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകള്‍ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാന്‍ഫര്‍ സംവിധാനങ്ങളായ യൂറോപ്യന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റവുമായും (ഇസിടിഎസ്) അമേരിക്കന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സവിധാനവുമായും കൈമാറ്റം ചെയ്യാനാവും.
ബി.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി. മാത്തമറ്റിക്‌സ്, ബികോം ഫിനാന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബികോം സി.എ, ബി.എ.ഇംഗ്ലീഷ്, ബി.എ. ഇക്കണോമിക്‌സ്, ബി.സി.എ, ബി.ബി.എ തുടങ്ങിയ ബിരുദകോഴ്‌സുകളാണ് യൂണിവേഴ്‌സല്‍ കോളജിലു ള്ളത്. കോളജ് തല ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.ടി.ജോണ്‍ മാത്യു നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.എ.കരുണാകരന്‍, അനുജന്‍ മാസ്റ്റര്‍, പി.രാധാ കൃഷ്ണന്‍, ബിന്ദു ടീച്ചര്‍, പി.ഷമീന, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. അബ്ദു അലി, അക്കാദമിക് കോര്‍ഡിനേറ്റര്‍ ആസാദ് അലി എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രി നിര്‍വ ഹിച്ച നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോളേജില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു.