മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ ബിരുദപ്രവേശനസമയത്ത് ഈടാക്കുന്ന പി. ടി.എ. ഫണ്ട് അമിതമാണെന്ന് ആരോപിച്ച് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേ ധിച്ചു. സര്‍വകലാശാല സര്‍ക്കുലര്‍ പ്രകാരമുള്ള ഫീസുകള്‍ മാത്രമേ പിരിക്കാവൂയെന്നും ഇവ ര്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തരയോടെ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷിന്റെ ചേംബറിലെത്തി നേതാക്കള്‍ ചര്‍ച്ച നടത്തി. വൈ സ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ. ജലീല്‍, പ്രൊഫ.പി.എം. സലാഹുദ്ധീന്‍, പ്രൊഫ. പിസൈ തലവി എന്നിവരും ചേംബറിലെത്തിയിരുന്നു. മറ്റുകോളേജുകളില്‍ നിന്നും വ്യത്യസ്ത മായി അധികമായാണ് പി.ടി.എഫണ്ട് പിരിക്കുന്നതെന്നും അലുമ്‌നി ഫണ്ട് ഉള്‍പ്പടെ പ്ര വേശന സമയത്ത് ഈടാക്കുന്നുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു. അതേസമയം സര്‍വ കലാശാല അനുശാസിക്കുന്ന ഫീസുകള്‍ മാത്രമാണ് ഔദ്യോഗികമായി ഈടാക്കുന്നതെ ന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പി.ടി.എ. തീരുമാനപ്രകാരമുള്ള സംഭാവനയാണ് പ്രവേശനസ മയത്ത് ഈടാക്കുന്നത്. ഇത് വിദ്യാര്‍ഥികളുടെ ക്ഷേമപ്രവര്‍ത്തനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാനുള്ളതാണ്. അധികമായി യാതൊരുതുകയും ഈടാക്കുന്നില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പി.ടി.എ. ഫണ്ട് ശേഖരിക്കുന്നതിനെ കുറിച്ച് ബോധ്യപ്പെടുത്താന്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ബുധനാഴ്ച ചര്‍ച്ച നടത്താന്‍ പി.ടി.എ. എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. എം.എസ്.എഫ്. ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കൈതച്ചിറ, നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.സഫ്‌വാന്‍, ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ ചങ്ങലീരി, എം..ഇ.എസ്. യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് റിഷൂക്, ജനറല്‍ സെക്രട്ടറി പി.ടി.വാജിദലി, ട്രഷറര്‍ ഇസ്മായില്‍, ഭാരവാഹികളായ ഹാമിദ്, ബിസ്മില്‍, നവാഫ്, സിനാന്‍, ഫെബിന്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!