മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കരടിയോടില്‍ സ്വകാര്യസ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കുട്ടിക്കൊമ്പനെ വനപാലകര്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ഉള്‍വനത്തി ലേക്ക് തുരത്തി. ഇടതുപിന്‍കാലില്‍ മുറിവുണ്ടായിരുന്ന പത്തുവയസ്സ് മതിക്കുന്ന ആന യെ ഇന്നലെ വനംവകുപ്പ് മയക്കുവെടിവെച്ച് തളച്ച് ചികിത്സ നല്‍കിയിരുന്നു. ശേഷം സ്വതന്ത്രനാക്കി കാട്ടിലേക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും കുറച്ച്‌നേരം കറങ്ങിനടന്ന ആന സ്വകാര്യസ്ഥലത്തെക്ക് തിരിച്ചെത്തി നിലയുറപ്പിക്കുകയായിരുന്നു.
വളരെ നേരം വനപാലകര്‍ പരിശ്രമിച്ചെങ്കിലും ആന മയക്കത്തിലായതിനാല്‍ തുരത്ത നായില്ല. ആനക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനാല്‍ നീലിക്കല്‍ സെക്ഷന്‍, തിരുവിഴാംകുന്ന്് ഫോറസ്റ്റ് സ്‌റ്റേഷന്‍ ജീവനക്കാര്‍, മണ്ണാര്‍ക്കാട് ദ്രുതപ്രതി കരണ സേന അംഗങ്ങള്‍ എന്നിവരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. തിരുവി ഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.സുനില്‍കുമാര്‍, സെക്ഷന്‍ ഫോറ സ്റ്റ് ഓഫിസര്‍മാരായ എം.ജയ്‌സണ്‍, അനീഷ്, ദ്രുതപ്രതികരണ സേന ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ വി.രാജേഷ്, തിരുവിഴാംകുന്ന്, സൈലന്റ് വാലി ഫോറസ്റ്റ് സറ്റേഷ നുകളിലെ വനപാലകര്‍, വാച്ചര്‍മാര്‍ എന്നിവരുള്‍പ്പെടെ 20 പേരടങ്ങുന്ന സംഘമാണ് രാത്രിമുഴുവനും ആനയെ നിരീക്ഷിച്ചത്. രാത്രി 11 മണിയോടെ മയക്കം വിട്ടുണര്‍ന്ന ആന പൂര്‍ണആരോഗ്യവാനായി കാണപ്പെടുകയും തീറ്റയെടുക്കുകയും ചെയ്തതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ നിരീക്ഷിച്ച തിന് ശേഷം സൈലന്റ് വാലിയിലെ ഉള്‍വനത്തിലേക്ക് തുരത്തിയോടിക്കുകയാ യിരുന്നു.
അതേസമയം സുരക്ഷിതമായ ഇടത്തേക്കെത്തിച്ച് തുടര്‍ചികിത്സ ഉറപ്പാക്കിയശേഷം കാട്ടിലേക്ക് വിട്ടയക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് അധികൃതര്‍ അവഗ ണിച്ചതായും ആക്ഷേപമുണ്ട്. പരിക്കേറ്റ ആന വീണ്ടും ജനവാസകേന്ദ്രത്തിലേക്കെത്താ ന്‍ സാധ്യതയുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ജനങ്ങള്‍ ആവശ്യപ്പെട്ടത്. കഴി ഞ്ഞദിവസം അമ്പലപ്പാറ മലയിലേക്ക് ആനയെ കയറ്റിവിടാനുള്ള നീക്കത്തിനെതിരെ നാട്ടുാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതുജന സുരക്ഷയെ കരുതി വരുംദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പിന്റെ സാന്നിദ്ധ്യവും പരിശോധനയുമു ണ്ടാകുമെന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ അറിയിച്ചു. ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേകസംഘത്തെയും നിയോഗിച്ചിട്ടുള്ളതായും അധികൃ തര്‍ പറഞ്ഞു. ഒരാഴ്ചയിലേറെയായി അമ്പലപ്പാറ, ഇട്ടവാരി പ്രദേശത്ത് ജനവാസ കേന്ദ്രങ്ങ ളിലും കൃഷിയിടങ്ങളിലും കുട്ടിക്കൊമ്പന്‍ ഇറങ്ങിയിരുന്നു. കാലില്‍ പരിക്കുമായി കാടുകയറാന്‍ മടിച്ചിരുന്ന ആന ശല്ല്യമായതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം മയക്കു വെടിവെച്ച് ചികിത്സ നല്‍കിയത്.