മണ്ണാര്‍ക്കാട്: കടയില്‍നിന്നും മോഷണം പോയ വളര്‍ത്തുനായക്കുട്ടിയെ തിരികെ കിട്ടി. മണ്ണാര്‍ക്കാട് ഫൈന്‍ ടെക് ഓട്ടോമൊബൈല്‍സ് എന്ന കാര്‍ പെയിന്റിങ് ഷോപ്പ് നട ത്തുന്ന ബഷീറിന്റെയും ജീവനക്കാരന്‍ രഞ്ജിത്തിന്റെയും വളര്‍ത്തുനായക്കുട്ടിയായ കുട്ടുവിനെയാണ് ദിവസങ്ങള്‍ക്കുശേഷം തിരികെ ലഭിച്ചത്. നായക്കുട്ടിയെ കൊണ്ടു പോയയാള്‍ തന്നെയാണ് തിരികെ എത്തിച്ചത്. ഇന്ന് രാവിലെ 9.15നാണ് നായക്കുട്ടിയെ കടയ്ക്കുമുന്നിലെത്തിച്ചത്. ഇതോടെ, നഷ്ടപ്പെട്ടുവെന്ന് കരുതിയ കുട്ടുവിനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബഷീറും രഞ്ജിത്തും.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ കടയുടെ മുന്നില്‍ നിന്ന് കുട്ടുവിനെ ഓട്ടോറിക്ഷ യിലെത്തിയ ഒരാള്‍ കൊണ്ടുപോയത്. കടയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ച പ്പോഴാണ് നായക്കുട്ടിയെ വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചത്. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് ഇതേ വാഹനത്തിലെത്തിയ ആള്‍ കടയ്ക്ക് മുന്നില്‍ കുട്ടുവിനെ ഇറക്കിവിട്ടു. കടയിലുള്ളവരോട് ക്ഷമാപണവും നടത്തി. വളര്‍ത്താന്‍ കൊണ്ടുപോയതാണെന്നും കടയിലെ നായക്കുട്ടിയാണെന്ന് അറിഞ്ഞില്ലെന്നും അറിയിച്ചു.
രണ്ടരമാസം മുന്‍പാണ് നന്നേ ചെറിയ നായക്കുട്ടിയായിരുന്നപ്പോള്‍ കുട്ടുവിനെ ഇവര്‍ ക്കുകിട്ടിയത്. തുടര്‍ന്ന് വളര്‍ത്തിവരികയായിരുന്നു. കടയിലാണ് കെട്ടിയിടാറ്. നായ ക്കുട്ടിയെ കാണാതായതുമുതല്‍ സങ്കടത്തിലും നിരാശയിലുമായിരുന്നു ഇവര്‍. തിരികെ ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. യജമാനന്‍മാരുടെ അടുത്തേക്ക് തിരികെ എത്തി യതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ കുട്ടുവും മറന്നില്ല. കുട്ടുവിന് സുരക്ഷിതമായ കൂട് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.