പാലക്കാട്:പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി .കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ആരോഗ്യ ജാഗ്രത സമിതി യോഗത്തിലല്‍ പറഞ്ഞു. എല്ലാ വകുപ്പുകളും സഹകരിച്ചുകൊണ്ട് ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തണം. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ കൊതുകു വര്‍ധിക്കുകയും ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ പനികള്‍ക്ക് സാധ്യതയുള്ളതിനാല്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി തലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും , മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ .പി. റീത്ത യോഗത്തില്‍ അറിയിച്ചു .സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറുവരെ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ പരിപാടി അശ്വമേധത്തിന്റെ ഭാഗമായി വീടുകളില്‍ ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ നേരിട്ടെത്തി ബോധവത്ക്കരണം നടത്തും. സ്‌കൂളുകളിലുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ തലങ്ങളില്‍ സ്‌കിറ്റ്, പോസ്റ്റര്‍ രചന, പ്രതിജ്ഞ എന്നിവയും നടത്തും. സമൂഹ മന്തുരോഗ നിവാരണ പരിപാടി നവംബര്‍ 11 മുതല്‍ 30 വരെ നടത്തുമെന്നും യോഗത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ജയന്തി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ കെ. എ. നാസര്‍ , ജില്ലാ ലെപ്രസി ഓഫീസര്‍ അനൂപ് കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. സന്തോഷ് കുമാര്‍, ജില്ലാ മലേറിയ ഓഫീസര്‍ കെ.എസ്. രാഘവന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സി.വി . വിനോദ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വിവിധ മുനിസിപ്പാലിറ്റി അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.