തച്ചമ്പാറ :നവീകരിച്ച തോടം കുളം റോഡിന്റെ ഉദ്ഘാടനം കെ. ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസി ഡൻറ് ഒ.നാരായണൻകുട്ടി അധ്യക്ഷനായി. മോശമായ അവസ്ഥയിൽ കിടന്നിരുന്ന റോഡാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയി ൽ ഉൾപ്പെടുത്തി 200 മീറ്ററോളം ദൂരം നവീകരിച്ചത്. 10 ലക്ഷം രൂപ യാണ് അടങ്കൽ തുക. പി.സി.ജോസഫ്, എ.ആർ.രവിശങ്കർ എന്നിവർ സംസാരിച്ചു.