കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും ഒറ്റപ്പാലം മേഖലയി ലേക്ക് കനാല്‍ വഴി വെള്ളം തുറന്ന് വിട്ടതിന് പിറകെ നിര്‍ത്തി വച്ചു. കനാലിലെ ചോര്‍ച്ച അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കനാലിലേക്ക് വെള്ളം തുറ ന്ന് വിട്ടത്.12.40 ഓടെയാണ് നിര്‍ത്തി വെച്ചത്.കനാലില്‍ രണ്ടു ഭാഗ ത്ത് ചോര്‍ച്ചയുള്ളത് അടക്കാന്‍ കഴിയാത്തതിനാല്‍ ജലവിതരണം ഉടന്‍തന്നെ നിര്‍ത്തിവെക്കുകയുമായിരുന്നു.ഇതോടെ കൃഷിയി ടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ തയ്യാറെടുത്തുനിന്നിരുന്ന മേഖല യിലെ നൂറുക്കണക്കിന് കര്‍ഷകര്‍ വീണ്ടും അങ്കലാപ്പിലായി. ഉണ ക്കുഭീഷണി നേരിടുന്ന ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയെ ഇത് സാരമായി ബാധിക്കും.
മാസങ്ങള്‍ക്കുമുമ്പ് രൂപപ്പെട്ട തെക്കുംപുറം നെല്ലിക്കുന്ന് ഭാഗത്തെ ചോര്‍ച്ച അടക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും നടത്താതി രുന്നതാണ് വിനയായത്.പൊന്നങ്കോട് ഭാഗത്തെ ചോര്‍ച്ച അടക്കുന്ന പ്രവൃത്തി ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നതെന്നും കര്‍ഷകരും ആരോപിക്കുന്നു.ചോര്‍ച്ച അടയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശ ങ്ങളെല്ലാം യോഗത്തില്‍ നല്‍കിയിരുന്നതായും പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടാകുമെന്ന ധാരണയിലാണ് വെള്ളംവിട്ടതെന്നും കാഞ്ഞിരപ്പുഴ ഇറിഗേഷന്‍വകുപ്പ് ഓവര്‍സിയര്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാവിലെയാണ് പൊന്നങ്കോട് ഭാഗത്തെ ചോര്‍ച്ച അടയ്ക്കല്‍ പ്രവൃത്തി ഒന്നുമായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ജലം പാഴാ കാതിരിക്കാനും ബണ്ട് തകര്‍ന്ന് കൃഷിയിടങ്ങള്‍ നശിക്കാതിരി ക്കാനുമായി ജലവിതരണം നിര്‍ത്തിവെക്കുകയുമായിരുന്നു.ചോര്‍ച്ച അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ കല്ലടിക്കോട് സബ് ഡിവി ഷനിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ചുമതല യാണ്. പ്രവൃത്തികള്‍ നടത്താന്‍ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രവൃത്തികള്‍ക്ക് വേഗം പോരെന്ന് ആക്ഷേപമുണ്ട്.ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് തികഞ്ഞ അനാസ്ഥയാണെന്ന് തച്ചമ്പാറ വികസന വേദി ആരോപിച്ചു.
അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ വെള്ളംതുറന്നുവിട്ട ഇന്ന് വരെ ബന്ധപ്പെട്ടവരെ അറിയിച്ചതുമി ല്ലെന്ന് ഇറിഗേഷന്‍ അധികൃതര്‍ ചൂണ്ടികാണിച്ചു. വെള്ളംപോകുന്ന ഭാഗങ്ങളിലെല്ലാം നടത്തിയ പരിശോധനയിലാണ് കനാലിലെ ദ്വാരം അടയ്ക്കല്‍ പ്രവൃത്തി പൂര്‍ത്തിയായില്ലെന്നത് കണ്ടെത്തിയത്. പ്രവൃത്തികള്‍ ഇന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി. നാളെ വെള്ളം തുറന്ന് വിടാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
നെല്‍കൃഷി കതിരിടുന്ന സമയത്ത് പാടശേഖരങ്ങളില്‍ വെള്ളമില്ലാ ത്തത് കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. കര്‍ഷകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്, കര്‍ഷക പ്രതിനിധികളുടെയും നേതൃത്വത്തില്‍ യോഗം ചേരുകയും വെള്ളംവിടാന്‍ ധാരണയാവു കയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഒറ്റ പ്പാലം മേഖലയിലേക്ക് വെള്ളം തുറന്നുവിട്ടത്.കാഞ്ഞിരപ്പുഴ ഇടതു കനാലിനെ ആശ്രയിച്ച് നെല്‍കൃഷി ഇറക്കിയ ഭാഗങ്ങളിലെല്ലാം മഴയില്ലാത്തതിനാല്‍ ഉണക്കു ഭീഷണി നേരിടുകയാണ്. പ്രത്യേകി ച്ചും തച്ചമ്പാറ പഞ്ചായത്തില്‍ ചൂരിയോട് നെല്‍പ്പാടം അടക്കം ഈ വര്‍ഷം ഇറക്കിയ കൃഷികള്‍ എല്ലാം മഴയില്ലാത്തതിനാല്‍ ഉണക്ക് ഭീഷണിയിലാണ്.കനാല്‍ വെള്ളത്തിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷകള്‍.പത്തു വര്‍ഷത്തിലേറെ തരിശായി കിടന്നിരുന്നതും അഞ്ചുവര്‍ഷമായി കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്നതുമായ തച്ചമ്പാറ പഞ്ചായത്തിലെ ചൂരിയോട് പാടത്തെ13 ഏക്കറിലെ നെല്‍കൃഷിയും വെള്ളമെത്താത്തതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുകയാണ്.