കല്ലടിക്കോട് :മിക്ക സംസ്ഥാനങ്ങളിലും ചോദ്യം ചെയ്യപ്പെടാനാവാ ത്ത നേതാവായി മാറിയ പ്രധാന മന്ത്രി നരേന്ദ്രമോദി ഇത്തവണ കേരളത്തിന്റെയും മനസ്സ് കിഴടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.ബിജെപി കരിമ്പ പഞ്ചായത്ത് കമ്മറ്റി നടത്തിയ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.മോദി തരംഗം കേരളത്തിന്റെ മണ്ണില്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായി ആഞ്ഞടിക്കു മെ ന്നും,തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏറ്റവും ശക്ത മായ മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്ന് അദ്ദേ ഹം കൂട്ടി ചേര്‍ത്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ല സെക്രട്ടറി കെ എം ഹരിദാസ്, മധ്യമേഖല സെക്രട്ടറി ശങ്കരന്‍ കുട്ടി, മണ്ഡലം പ്രസിഡന്റ് രവി അടിയത്ത്, മണ്ഡലം ജനറല്‍ സെ ക്രട്ടറി ജയരാജ്,മഹിളാമോര്‍ച്ച ജില്ല പ്രസിഡന്റ് സത്യഭാമ, ജില്ല ജനറല്‍ സെക്രട്ടറി ബീന ചന്ദ്രകുമാര്‍, ബിജെപി കരിമ്പ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി ആര്‍ സുനേഷ്, ജനറല്‍ സെക്രട്ടറി ഗോപാല കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജയപ്രകാശ്, സ്ഥാനാര്‍ത്ഥി കള്‍ എന്നിവര്‍ പങ്കെടുത്തു.