കാഞ്ഞിരപ്പുഴ:വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പുഴ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഗമം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി പി ആര് സുരേഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം പ്രസിഡണ്ട് ലിറാര്‍ അധ്യക്ഷത വഹിച്ചു.സേവാദള്‍ ജില്ലാ ചെയര്മാന് ചെറൂട്ടി മുഹമ്മദ്, കെഎസ്യു മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഗിസാന്‍, ചിറക്കല്‍പ്പടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഫീഖ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ രഞ്ജിത്ത്, ഫിറോസ്,റഫീഖ്, ഷാഫി,എ.വി മുസ്തഫ,റാണി റിച്ചിന്, അക്ഷയ്, ഫാസില്‍, സഞ്ജു, അഫ്സല് എന്നിവര്‍ സംസാരിച്ചു.