മണ്ണാര്‍ക്കാട്:തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിച്ച് തുലാ വര്‍ഷമെത്തിയ ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് മഴ കോരി ച്ചൊരിഞ്ഞു.അറബിക്കടലിനും ലക്ഷദ്വീപിനും കേരളത്തിനുമിടക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തുലാവര്‍ഷത്തില്‍ തുള്ളി ക്കൊരു കുടം കണക്കെ പെയ്തു. ഒക്ടോബര്‍ 15 കഴിഞ്ഞാണ് കേരള ത്തിലേക്ക് പതിവ് തെറ്റിക്കാതെ തുലാവര്‍ഷമെത്തിയത്. ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പരിശോധിക്കു മ്പോള്‍ എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് 200.5 മില്ലീ മീറ്റര്‍ മഴയും പാലക്കാട് ജില്ലയില്‍ 203.9 മില്ലീ മീറ്റര്‍ മഴ ലഭിച്ചെന്നുമാണ് കണക്ക്. സാധാരണ ഗതിയില്‍ നിന്നും ലക്ഷദ്വീപിന് വലിയ അളവില്‍ മഴ ലഭിച്ചു.എറണാകുളം,കോട്ടയം,മലപ്പുറം,പാലക്കാട്,പത്തനംതിട്ട തുടങ്ങിയ ജില്ലകളും ഈ ഗണത്തില്‍പ്പെടുന്നു. മാഹി,വയനാട്, തൃശ്ശൂര്‍,ആലപ്പുഴ,കോഴിക്കോട് ജില്ലകളില്‍ അധിക അളവില്‍ മഴ ലഭിച്ചപ്പോള്‍ കണ്ണൂര്‍,ഇടുക്കി,കാസര്‍ഗോഡ്,തിരുവനന്തപുരം ജില്ല കളില്‍ സാധാരണഗതിയിലുള്ള മഴയാണ് ലഭിച്ചത്.ഒക്ടോബര്‍ 1 മുതല്‍ 23 വരെ കേരളത്തില്‍ സാധരണഗതിയില്‍ ലഭിക്കുന്ന 233.4 മില്ലീ മീറ്റര്‍ മഴയില്‍ 326.5 മില്ലി മീറ്റര്‍ അതായത് 40 ശതമാനം കൂടുത ല്‍ മഴ ലഭിച്ചു.പാലക്കാട് ജില്ലയില്‍ 187.8 മില്ലീ മീറ്റര്‍ മഴ ഇക്കാലയള വില്‍ ലഭിക്കുന്നിടത്ത് 317.9 മില്ലീ മീറ്റര്‍ 69 ശതമാനം മഴ ലഭിച്ചു വെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കു കള്‍ വ്യക്തമാക്കുന്നു.അധിക മഴ ലഭിച്ചതില്‍ എറണാകുളം ജില്ല യാണ് ഏറ്റവും മുന്നില്‍ (81%) പത്തനംതിട്ടയാണ് തൊട്ടുപിന്നില്‍.(72%).2018ല്‍ ഒക്ടോബര്‍ അവസാനിച്ചത് വരെ ലഭിച്ച മഴയില്‍ സംസ്ഥാനത്ത് 3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എറണാകുളം,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ മാത്രമാണ് കാര്യ മായ അളവില്‍ മഴ ലഭിച്ചത്.പാലക്കാട് ജില്ലയില്‍ 38 ശതമാനത്തി ന്റെ മഴക്കുറവാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നേരിട്ടത്.ഈ വര്‍ഷം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിലും മഴ കാര്യമായ അളവില്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.ജൂണ്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30ന് അവസാനിച്ച കാലവര്‍ഷക്കാലത്ത് സംസ്ഥാന ത്തിന് ശരാശരി മഴ ലഭിച്ചു.കാലവര്‍ഷത്തിലെ ആഗസ്റ്റ് മാസം മലബാറില്‍ പ്രളയവും ഉരുള്‍പൊട്ടലും ജീവഹാനിയും വന്‍തോതി ല്‍ നാശനഷ്ടങ്ങളും ഇക്കുറിയും സൃഷ്ടിച്ചു.ഇതിന് ഇരയായ മലപ്പു റം,വയനാട്, ജില്ലകളില്‍ ലഭിച്ചത് ശരാശരി മഴയെന്നാണ് ഐഎം ഡിയുടെ റിപ്പോര്‍ട്ട്.പാലക്കാടും കോഴിക്കോടും അധിക അളവില്‍ മഴ ലഭിച്ചു.പാലക്കാട് ജില്ലയില്‍ സാധാരണ 1531.6 മില്ലീ മീറ്റര്‍ മഴ പെയ്യുന്നിടത്ത് 2127.9 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.സംസ്ഥാനത്ത് ഇത് 2049.2 മില്ലീ മീറ്റര്‍ മഴയില്‍ 2309.8 മില്ലീ മീറ്റര്‍ ലഭിച്ചെന്നാണ് കണക്ക്. ലക്ഷദ്വീപില്‍ അധിക അളവില്‍ ലഭിച്ചപ്പോള്‍ മാഹിയില്‍ സാധാ രണ തോതിലുള്ള മഴയാണ് പെയ്തത്. എന്നാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഫെബ്രുവരി വരെ കാര്യമായ മഴ ദിനങ്ങള്‍ സംസ്ഥാ നത്തിനും പൊതുവേ ജില്ലയ്ക്കും ലഭ്യമായിട്ടില്ല. ഇക്കാ ലയളവില്‍ സംസ്ഥാനത്ത് 46 ശതമാനത്തിന്റെയും ജില്ലയില്‍ 59 ശതമാനം മഴ കുറവുമാണ് രേഖപ്പെടുത്തിയത്.മാര്‍ച്ച്,മെയ് മാസങ്ങൡ മഴയുടെ കാര്യത്തില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് വലിയ വ്യത്യാസങ്ങ ളില്ല. ഈ രണ്ട് മാസങ്ങളിലെ മഴക്കുറവ് സംസ്ഥാനത്ത് 55 ശതമാന ത്തിന്റെയും ജില്ലയില്‍ 48 ശതമാനവുമാണ്.ഇതേസമയം ഈ വര്‍ഷം തുലാമഴ നീളാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!