തച്ചനാട്ടുകര: മൈലാടി മലയില്‍ നിന്നുള്ള മഴവെള്ളം ദേശീയപാത കടന്ന് എത്തിയപ്പോള്‍ കരിങ്കല്ലത്താണി തൊടുകാപ്പിലെ വീടുക ളിലെ കിണറുകളില്‍ മാലിന്യങ്ങളു ചെളിയും അടിഞ്ഞ് കൂടി .പ്രദേശത്തെ നാലോളം വീടുകളിലെ കിണറുകളിലാണ് ചെളിവെ ള്ളവും മാലിന്യവും നിറഞ്ഞത്. കിണര്‍ വെള്ളത്തില്‍ മാലിന്യം കലര്‍ന്നതോടെ വീട്ടുകാര്‍ ആശങ്കയിലാണ്.കോരിച്ചൊരിയുന്ന ഈ മഴക്കാലത്ത് വീട്ടാവശ്യത്തിന് ഇനി വാഹനങ്ങളില്‍ വെള്ളമെത്തി ക്കേണ്ട ഗതികേടിലായി കുടുംബങ്ങള്‍.ദേശീയ പാത നവീകരിച്ച പ്പോള്‍ പാതയുടെ വശങ്ങളില്‍ അഴുക്കുചാല്‍ നിര്‍മ്മിക്കാതിരു ന്നതാണ് ഇതിന് ഇടവരുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിലവിലുണ്ടായിരുന്ന അഴുക്ക് ചാല്‍ ദേശീയപാത നവീകരണ പ്രവൃത്തികളുടെ ഭാഗമായി മണ്ണിട്ട് മൂടിയിരുന്നു. എന്നാല്‍ നവീകരണം കഴിഞ്ഞപ്പോള്‍ അഴുക്ക് ചാല്‍ പുനര്‍നിര്‍മ്മിക്ക പ്പെട്ടിട്ടില്ല.ഇതാണ് മഴ കനത്ത് പെയ്യുമ്പോള്‍ വെളഅളം പാത കവിഞ്ഞ് വീടുകളിലേക്ക് എത്താന്‍ വഴിവെക്കുന്നത്.അഴുക്ക്ചാല്‍ നിര്‍മ്മാണത്തിനായി സമീപത്തെ വീടുന് മുന്നിലെ മണ്ണ് നീക്കം ചെയ്തതോടെ വീടിന്റെ മുറ്റം ഉള്‍പ്പടെ ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്. മഴവെള്ളം കയറിയ തൊടുകാപ്പ് പ്രദേശം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ ലൈല,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.സിദ്ദീഖ് ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശിച്ചു.ദേശീയ പാത നവീകരണ പ്രവര്‍ത്തിയില്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!