കോട്ടോപ്പാടം:തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ സ് ആന്‍ഡ് മാനേജ്‌മെന്റില്‍ സ്വാതന്ത്യദിനം ആഘോഷിച്ചു.കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ ഗിരീഷ് വര്‍മ പതാക ഉയര്‍ത്തി.കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരേയും മാതൃകാപരമായി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി രോഗമുക്തി നേടിയവരേയും ആദരിച്ചു.കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, ക്വാറ ന്റൈനില്‍ ഇരിക്കുന്നതിന് മാതൃക കാണിച്ച കോവിഡ് രോഗ മുക്തനായ കോട്ടോപ്പാടം സ്വദേശി എന്നിവരെ യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ.ഗിരീഷ് വര്‍മ പൊന്നാടയണിയിച്ചു.ഡോ വിമല്‍ ആന്റ ണി സ്വാഗതവും ഫാം സൂപ്പര്‍വൈസര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!