കോട്ടോപ്പാടം : കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മണ്ണാര്‍ക്കാട് റോട്ടറി ക്ലബും സംയുക്തമായി ഗാന്ധിപര്‍വ്വം 2024 എന്ന പേരില്‍ ഗാന്ധിജയന്തി ദിന പരിപാടികള്‍ നടത്തി. വിവിധ മത്സരങ്ങളില്‍ ഉപജില്ലയിലെ 16 വിദ്യാലയങ്ങളില്‍ നിന്നായി 110 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ക്കുള്ള പുരസ്‌കാരവിതരണവും നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. ഗാന്ധി യനും എഴത്തുകാരനുമായ ഡോ.ആര്‍സു മുഖ്യാതിഥിയായി. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, പ്രിന്‍സിപ്പല്‍ എം.പി സാദിഖ്, പ്രധാന അധ്യാപകന്‍ ശ്രീധരന്‍ പേരഴി, പി.ടി.എ. പ്രസിഡന്റ് കെ.ടി അബ്ദുള്ള, മാനേജര്‍ കല്ലടി അബ്ദുള്‍ റഷീദ്, പ്രോഗ്രാം കണ്‍വീനര്‍ സി.പി വിജയന്‍, ബാബു ആലായന്‍, എന്‍. ഹബീബ് റഹ്മാന്‍, കെ.പി നൗഫല്‍, ടി.എം അയ്യപ്പദാസന്‍, കെ.പി.എം സലീം എന്നിവര്‍ സം സാരിച്ചു.അധ്യാപകരായ പി.മനോജ്, ഗിരീഷ്, ജസീന, ജോബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!