മണ്ണാര്‍ക്കാട് : മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് മണ്ണാര്‍ക്കാട് നഗരസഭയില്‍ മഹാശുചീകരണ യജ്ഞം നടത്തി. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ രണ്ടാംഘട്ടവും ആരംഭിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജ് ജോമോന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്‌സണ്‍ കെ.പ്രസീദ, സ്ഥിരം സമിതി അധ്യക്ഷരായ സി. ഷെഫീഖ് റഹ്മാന്‍, കെ. ബാലകൃഷ്ണന്‍, മാസിത സത്താര്‍, പി. വത്സലകുമാരി, ഹംസ കുറുവണ്ണ, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി എം.സതീഷ്‌കുമാര്‍, ആരോഗ്യവിഭാഗം മേധാ വി ആര്‍.ഷിബു, സീനിയര്‍ പി.എച്ച്.ഐ. എം. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നാനൂറില ധികം പേര്‍ ചേര്‍ന്ന് നഗരസഭയിലെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചു. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു.