മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. നെല്ലിപ്പുഴ ഗാന്ധി സ്ക്വയറിലുള്ള ഗാന്ധി പ്രതിമയില്‍ ഹാര മണിയിച്ച് പുഷ്പാര്‍ച്ചന നടത്തി.സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം സെക്രട്ടറി അസീസ് കാര അധ്യക്ഷനായി. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് മുഖ്യാഥിതിയായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണികണ്ഠന് വടശേരി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോണ്ഗ്ര സ് ഭാരവാഹികളായ റസാക്ക് മംഗലത്ത്, ബാബു കോട്ടോപ്പാടം, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സിനാന് തങ്ങള്‍, മിഥു, ഷാനിര്‍ ബാബു, മണികണ്ഠന് പുളിയത്ത്, നാസര്‍ വേങ്ങ, ഷൌക്കത്ത്, ഫൈസല്‍, എം.അജേഷ്, ശ്യംപ്രകാശ്, ഗംഗ ചേറുംകുളം, വിജേഷ്, ജിഷ്ണു, വിഷ്ണു, ശ്രീജിത്ത്, രഞ്ജിത്ത്, നവനീത് തുടങ്ങിയവര്‍ സംസാരിച്ചു.