മണ്ണാര്‍ക്കാട്:സംസ്ഥാന അവാര്‍ഡ് നേടിയ മികച്ച വിദ്യാഭ്യാസ സ്ഥാ പനമായ യൂണിവേഴ്സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ ബിരുദ കോഴ്സുകളിലേക്ക്പഠന മികവ് പുലര്‍ത്തുന്ന 25 വിദ്യാര്‍ഥികള്‍ക്ക് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.ബാങ്ക് പരിധിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടുവിലെ മാര്‍ക്ക്,കുടുംബ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.അപേക്ഷകള്‍ 15.09.2020നകം ബാങ്കില്‍ സമര്‍പ്പിക്കേണ്ട താണെന്ന് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് ഹെഡ് ഓഫീസുമായി ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!