അലനല്ലൂര്‍:മുണ്ടക്കുന്നില്‍ കലയുടെ ഉത്സവമേളം തീര്‍ത്ത് ജനകീയസമിതിയുടെ നാലാമത് ഗ്രാമോത്സവം.മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ നടന്ന ഗ്രാമോത്സവം 2019 അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തുസ്വാഗതസംഘം ചെയര്‍മാന്‍ ഇ.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി.വിജയന്‍ മുഖ്യാതിഥിയായി. എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥിയെയും ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷരീഫ്, വൈസ് പ്രസിഡന്റ് പി.റഫീഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, വൈസ് പ്രസിഡന്റ് ടി.അഫ്‌സറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, നാട്ടുകല്‍ എസ്.ഐ പി.ശിവശങ്കരന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.പ്രീത, ഗ്രാമപഞ്ചായത്തംഗങ്ങളായ മഠത്തൊടി റഹ്മത്ത്, ഒ.ഫിറോസ്, കെ.എ സുദര്‍ശനകുമാര്‍, കെ.അയ്യപ്പന്‍, പി.മുസ്തഫ, വി.എസ് ദേവകി ടീച്ചര്‍, സ്‌കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മാസ്റ്റര്‍, എം.പി.എ ബക്കര്‍ മാസ്റ്റര്‍, എന്‍.തങ്കം, കെ.ടി ഹംസപ്പ, പൂതാനി നസീര്‍ ബാബു, പി.അശോകന്‍, പി.യൂസഫ്, പി.ദാമോദരന്‍, കെ.ഹരിദാസന്‍, ഒ. നിജാസ്, വി.ടി ഷമീല്‍, സി.ലുഖ്മാന്‍, സി.മുസ്തഫ, സി.ഷൗക്കത്തലി, പി.പി ഫിറോസ്, സി.ഷൗക്കത്തലി, പി.പി അലി, വി.ഫസീല, എ.റംല എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം സി.മുഹമ്മദാലി സ്വാഗതവും ടി.യൂസഫ് നന്ദിയും പറഞ്ഞു. ഗ്രാമീണത വിളിച്ചോതുന്ന വിധം കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!